Home തിരഞ്ഞെടുത്ത വാർത്തകൾ ഭാര്യയുടെ മുഖത്ത് പെപ്പര്‍സ്‌പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തി, ഭര്‍ത്താവ് പിടിയില്‍

ഭാര്യയുടെ മുഖത്ത് പെപ്പര്‍സ്‌പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തി, ഭര്‍ത്താവ് പിടിയില്‍

by ടാർസ്യുസ്

കൊച്ചി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ യുവതിയെ ഗുരുതര നിലയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴ സ്വദേശിനി ജയശ്രീ (42) യാണ് രാത്രി 9മണിയോടെ ഇവർ താമസിക്കുന്ന അമ്പാടി മൂലയിലെ ഹോസ്റ്റലിന് മുമ്പില്‍ വച്ച്‌ ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവ് പത്തനംതിട്ട സ്വദേശി അനില്‍കുമാറിനെ കാക്കനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഹോസ്റ്റലിന് മുന്നിലെത്തിയ അനില്‍കുമാർ, ജയശ്രീയുടെ മുഖത്ത് പെപ്പർസ്പ്രേ അടിച്ച ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരുവരും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group