Home തിരഞ്ഞെടുത്ത വാർത്തകൾ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ഗ്രൂപ്പിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ്: മൂന്ന് പേര്‍ പൊലീസ് പിടിയില്‍

ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ഗ്രൂപ്പിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ്: മൂന്ന് പേര്‍ പൊലീസ് പിടിയില്‍

by ടാർസ്യുസ്

മുംബൈ: മഹാരാഷ്ട്രയിലെ വാഷിമില്‍ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി.തന്മയ് മുധാല്‍, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19-നും 20-നും ഇടയില്‍ പ്രായമുള്ളവരാണ് കേസില്‍ ഉള്‍പ്പെട്ട മൂവരും. വാഷിമിലെ ‘ജയ് ഭവാനി ഗണേശോത്സവ് മണ്ഡല്‍’ സംഘടിപ്പിച്ച പന്തലിലാണ് അപകീർത്തികരമായ സംഭവം നടന്നത്.സെപ്റ്റംബർ 18-നാണ് വിഗ്രഹത്തിന്റെ പാദത്തിന് സമീപം വെച്ചിരുന്ന ക്യൂആർ കോഡ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംശയം തോന്നി കോഡ് സ്കാൻ ചെയ്തു നോക്കിയ ഭാരവാഹികള്‍, അത് അശ്ലീല വീഡിയോകള്‍ അടങ്ങിയ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്കാണ് റീഡയറക്‌ട് ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് മണ്ഡല്‍ പ്രസിഡന്റ് വാഷിം സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പോലീസ് പന്തലിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സെപ്റ്റംബർ 17-ന് രാത്രി 11 മണിയോടെ മൂന്ന് യുവാക്കള്‍ രണ്ട് ബൈക്കുകളിലായി സ്ഥലത്തെത്തുന്നതും, അതിലൊരാള്‍ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ് സ്ഥാപിക്കുന്നതും സിസിടിവിയില്‍ വ്യക്തമായി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ക്യൂആർ കോഡുകള്‍ സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോള്‍ ഓരോ പ്രാവശ്യവും 10 മുതല്‍ 15 രൂപ വരെ പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഗണേശ പന്തലിന് പുറമെ നഗരത്തിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിലും പ്രമുഖ കോളേജിന് സമീപത്തും സമാനമായ ക്യൂആർ കോഡുകള്‍ വെച്ചിരുന്നതായി ഇവർ വെളിപ്പെടുത്തി. കേസില്‍ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പണമിടപാട് നെറ്റ്‌വർക്കിനെക്കുറിച്ചും മറ്റ് സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group