
ബെംഗളൂരു : ആൾ ഇന്ത്യ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്‍റ റില്‍ വെച്ച് നടത്തുന്ന ദശദിന മംഗല്യമേളയുടെ അഞ്ചാം ദിവസമാണ് . കന്നഡ മണ്ണിൽ കാരുണ്യം തീർത്തു കൊണ്ട് നൂറോളം ദമ്പതികളെ കൂട്ടിയിണക്കുകയാണ് മൂന്നാം വർഷവും എ ഐ കെ എം സി സി.

കർണാടക തമിഴ്നാട് ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നിർധനരായ ഇരുന്നൂറോളം യുവതീ യുവകൾക്കാണ് ആൾ ഇന്ത്യ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി മംഗല്യ ഭാഗ്യമൊരുക്കുന്നത് . സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉത്ഘാടനം നിർവഹിച്ച ദശദിന സമൂഹ വിവാഹ പരിപാടിയിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ സമൂത്തിന്റെ നാനാ തുറയിൽപ്പെട്ട ഒട്ടനവധി പ്രഗത്ഭരാണ് ഓരോ ദിവസവും പങ്കെടുക്കുന്നത് .ആഗസ്ത് 21 മുതൽ 30 വരെയാണ് ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്‍റ റില്‍ വെച്ച് സമൂഹ വിവാഹം നടത്തുന്നത് .

തുടർച്ചയായി മൂന്നാം വർഷമാണ് ബെംഗളൂരു എ ഐ കെ എം സി സി സമൂഹ വിവാഹം നടത്തുന്നത് , കൂടാതെ ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റി സെന്‍റർ ആസ്ഥാനമായി കൊറോണക്കാലത്തുൾപ്പെടെ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളെ ഏറെ പ്രശംസിച്ചു പിടിച്ചുപറ്റുകയും ചെയ്തു .അഞ്ചാം ദിവസമായ ഇന്ന് ചാമരാജ്പേട്ട എം എൽ എ സമീർ അഹ്മദ് ഖാൻ ,യു ടി ഖാദർ എം എൽ എ കർണാടക വഖ്ഫ് ബോർഡ് സി ഇ ഒ YM മുഹമ്മദ് യുസഫ് എന്നിവർ അഥിതികളാകു
