ബെംഗളൂരു: കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുന്നില്‍ ‘Tr’ എന്ന പ്രൊഫഷണല്‍ പ്രിഫിക്സ് ഉപയോഗിക്കാം. അധ്യാപകരോടുള്ള ആദരസൂചകമായാണ് സംസ്ഥാന സർക്കാർ പുതിയ അംഗീകാരം പ്രഖ്യാപിച്ചത്.അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്.ഡോക്ടർമാർ ‘Dr’, എൻജിനീയർമാർ ‘Er’, പ്രൊഫസർമാർ ‘Prof’ തുടങ്ങിയ പ്രൊഫഷണല്‍ പ്രിഫിക്സുകള്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് അധ്യാപകർക്ക് ‘Tr’ ഉപയോഗിക്കാൻ അനുമതി നല്‍കിയത്. അധ്യാപകരുടെ സമൂഹത്തിലെ സംഭാവനകള്‍ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം.

അധ്യാപകർ കുട്ടികള്‍ക്ക് അക്കാദമിക് അറിവ് പകർന്നുനല്‍കുന്നതിന് പുറമെ അവരുടെ വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്കുവഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ഡോക്ടറോ എൻജിനീയറോ സിവില്‍ സർവന്റോ ശാസ്ത്രജ്ഞനോ സംരംഭകനോ രാഷ്ട്രീയ നേതാവോ ആകുന്നതിന് മുമ്പ് ഓരോരുത്തരും ഒരു അധ്യാപകന്റെ ശിഷ്യരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘Tr’ എന്നത് വെറുമൊരു പദവിയല്ലെന്നും അധ്യാപകരുടെ ദീർഘകാല സേവനത്തിനും സമൂഹത്തെ രൂപhttps://bangaloremalayali.in/swa-diamonds-onam-offer-2026-upto-5000-cash-back/പ്പെടുത്തുന്നതിലെ പങ്കിനുമുള്ള അംഗീകാരമാണെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടകയില്‍ ഏകദേശം 4.5 ലക്ഷം അധ്യാപകരുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനായി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സർക്കാർ ഉത്തരവും പുറത്തിറക്കി. സെപ്റ്റംബർ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ അധ്യാപകർക്ക് പേരിന് മുന്നില്‍ ‘Tr’ ചേർക്കാൻ അനുമതിയുണ്ട്. അതേസമയം, അധ്യാപകരുടെ തൊഴില്‍ സാഹചര്യങ്ങളും മറ്റ് അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.