Home കർണാടക ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നല്‍കിയത് വിഷമുള്ള ഉമ്മത്തിൻ കായ

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നല്‍കിയത് വിഷമുള്ള ഉമ്മത്തിൻ കായ

by ടാർസ്യുസ്

ബെംഗളൂരു: സ്വിഗ്ഗി ഇൻസ്റ്റമാർട്ടില്‍ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ‘അത്യന്തം വിഷാംശമുള്ള’ ‘ഉമ്മത്തിൻ കായ’ സൗജന്യമായി ലഭിച്ച ബെംഗളൂരു സ്വദേശിനിക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല! ഇതിനെക്കുറിച്ചു പറയുന്ന ഇവരുടെ ഇൻസ്റ്റ റീല്‍ വൈറലായി.ഓണ്‍ലൈൻ പലവ്യഞ്ജന ആപ്പുകളില്‍ നിന്നോ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നോ സൗജന്യമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എപ്പോഴും കൗതുകകരമാണ്. എന്നാല്‍ വിഷാംശമുള്ള ഉമ്മത്തിൻ കായ പോലെയുള്ള സമ്മാനങ്ങള്‍ അത്ര കൗതുകം നല്‍കുന്നതല്ല. ഫലത്തിന്റെ വിഷസ്വഭാവത്തെക്കുറിച്ച്‌ അറിയാത്ത ആർക്കും ഇത് ജീവന് തന്നെ ആപത്തായേക്കാമെന്നും, എന്നാല്‍ ഇതിന്റെ പാക്കിംഗില്‍ യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും യുവതി പറയുന്നു.

ഈ കായ പൂജ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതല്ലെന്നും യുവതി വ്യക്തമാക്കി. എങ്കിലും പാക്കിംഗില്‍ എവിടെയും ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല.”സ്വിഗ്ഗിയുടെ സൗജന്യ സമ്മാനമായി എനിക്ക് ഈ കായ ലഭിച്ചു. ഇത് വളരെ അപകടകരമാണ്. ഇതൊരു അതിതീവ്ര വിഷമുള്ള കായയാണ്. ഗൂഗിള്‍ പറയുന്നതനുസരിച്ച്‌, ഇതിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നത് വളരെ വിഷമുള്ളതാണ്, ഇത് കോമയിലേക്കോ മരണത്തിലേക്കോ നയിക്കാം. ഇത് കഴിക്കാനുള്ളതല്ല, പൂജകളില്‍ വഴിപാടായി ഉപയോഗിക്കുന്നതാണ്,” യുവതി തന്റെ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ ആധികാരികതയെ കുറിച്ച്‌ സ്ഥിരീകരിച്ചിട്ടില്ല.

വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. സ്വിഗ്ഗിയുടെ ഭാഗത്തുനിന്നുണ്ടായ വലിയൊരു “ആരോഗ്യ അപകടം” എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ആപ്പിനെ ടാഗ് ചെയ്യുകയും ചെയ്തു. ഉമ്മത്തിൻ കായെക്കുറിച്ച്‌ അറിയാത്ത ഒരാള്‍ ഇത് റമ്പൂട്ടാൻ പഴമാണെന്ന് കരുതിയാല്‍ എന്തുചെയ്യും?” ഒരു ഉപയോക്താവ് ചോദിച്ചു. “ഇത് കണ്ടാല്‍ ഒരു പഴം പോലെയാണ് എനിക്ക് തോന്നിയത്, ഞാൻ ഒരിക്കലും ഗൂഗിളില്‍ തിരയുമായിരുന്നില്ല,” മറ്റൊരാള്‍ കമന്റ് ചെയ്തു. “ടൂത്ത് പേസ്റ്റില്‍ പോലും എങ്ങനെ ഉപയോഗിക്കണമെന്ന് എഴുതിവെക്കുന്ന രാജ്യത്ത്, ഇത്രയും വിഷാംശമുള്ള ഒരു സാധനത്തിന് മുന്നറിയിപ്പ് നല്‍കാത്തത് ശരിയല്ല,” മറ്റൊരാള്‍ എഴുതി.

You may also like

error: Content is protected !!
Join Our WhatsApp Group