Home കർണാടക ‘ഫ്രീഡം ഹബ്ബ 2026’: ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം, വിധാൻ സൗധ മെട്രോ സ്റ്റേഷനും അടച്ചിടും

‘ഫ്രീഡം ഹബ്ബ 2026’: ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം, വിധാൻ സൗധ മെട്രോ സ്റ്റേഷനും അടച്ചിടും

by ടാർസ്യുസ്

വിധാന സൗധയില്‍ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഹബ്ബ 2026’ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.അംബേദ്കർ വീഥി രാവിലെ 11 മണി മുതല്‍ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വിധാന സൗധ മെട്രോ സ്റ്റേഷനും രാവിലെ 10 മണി മുതല്‍ രാത്രി 9.30 വരെ അടച്ചിടും.ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് വിധാൻ സൌധയക്ക് മുന്നില്‍ പരിപാടി നടക്കുക. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ക്യുആർ കോഡ് വഴിയായിരിക്കും പ്രവേശനം നിയന്ത്രിക്കുക.

ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു അറിയിച്ചു. വ്യത്യസ്തമായ കലാപരിപാടികള്‍, കുട്ടികളുടെ പരിപാടികള്‍, എക്സിബിഷൻ, സംഗീത പരിപാടികള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടകം 18,000 പേർ പരിപാടിക്ക് രജിസ്റ്റർ ചെയ്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. ഒരു ക്യുആർ കോഡ് വഴി ഒരാള്‍ക്കാണ് പ്രവേശനം അനുവദിക്കുക. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം വിധാൻ സൌധയിലേക്ക് എത്തുന്നവർ നിർബന്ധമായും സാധുവായ തിരിച്ചറിയല്‍ കാർഡ് കൈയ്യില്‍ കരുതണം.ജിപിഒ സർക്കിള്‍, കെആർ സർക്കിള്‍, കബ്ബണ്‍ പാർക്ക് (ഹൈക്കോടതി ഗേറ്റ്) എന്നീ വഴികളിലൂടെയായിരിക്കും പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുക.

മാത്രമല്ല വിധാൻ സൌധയിലേക്ക് പ്രവേശിക്കുന്നവർക്ക് കളർ കോഡ് ടാഗുകളും നല്‍കും.ട്രാഫിക് നിയന്ത്രണംഅംബേദ്കർ വീധിയിലേക്ക് രാവിലെ 11 മുതല്‍ പ്രവേശനം അനുവദിക്കില്ല. അംബേദ്കർ റോഡില്‍ നിന്നും കെആർ സർക്കിളിലേക്കുള്ള ഗതാഗതവും നിയന്ത്രിക്കും. ഷേഷാദ്രി റോഡിലൂടെ അംബേദ്കർ റോഡ് വഴി ശിവാജിനഗർ, വസന്തനഗർ ഭാഗങ്ങളിലേക്കും നിയന്ത്രണം ഏർപ്പെടുത്തും.വിലെ 10 മുതല്‍ രാത്രി 9.30 വരെവിധാൻ സൌധ മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനവും നിർത്തിവെയ്ക്കും. കബ്ബണ്‍ പാർക്ക് മെട്രോ സ്റ്റേഷനോ സർ എം. വിശ്വേശ്വരയ്യ മെട്രോ സ്റ്റേഷനോ യാത്രക്കാർ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം വിധാൻ സൌധയിലെ പരിപാടിക്ക് ശേഷം മെട്രോ , ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃ പറഞ്ഞു.3000ത്തിലധികം സിവില്‍ പോലീസ് ഉദ്യോഗസ്ഥരേയും കെഎസ്‌ആർപി പോലീസുകാരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൌരൻമാർക്കും പ്രത്യേക സൌകര്യങ്ങള്‍ ഏർപ്പെടുത്തും.പരിപാടിക്കായി വരുന്നവർ ബാഗുകള്‍, ഭക്ഷണസാധനങ്ങള്‍, ലഹരിവസ്തുക്കള്‍, സിഗരറ്റ്, പ്രൊഫഷണല്‍ ക്യാമറകള്‍, വീഡിയോ ക്യാമറകള്‍, ലാപ്ടോപ്പുകള്‍ അല്ലെങ്കില്‍ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മൂർച്ചയുള്ള ആയുധങ്ങളോ വസ്തുക്കളോ , തീപ്പെട്ടി, ലൈറ്റർ, മറ്റ് കത്തുന്ന വസ്തുക്കള്‍ എന്നിവയും കൈയ്യില്‍ കരുതരുത്.

You may also like

error: Content is protected !!
Join Our WhatsApp Group