Home തിരഞ്ഞെടുത്ത വാർത്തകൾ ‘ടോക്സിക്കി’ല്‍ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു ; നയൻതാര

‘ടോക്സിക്കി’ല്‍ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു ; നയൻതാര

by ടാർസ്യുസ്

യഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ല്‍ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് നടി നയൻതാര.ബെംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോള്‍ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു, കാരണം ഇതില്‍ ഒരുപാട് അഭിനേതാക്കളുണ്ട്. ഒന്നിലധികം താരങ്ങള്‍ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് സാധാരണയായി ചെറിയ മടിയുണ്ട്. എന്നാല്‍ ഗീതു മോഹൻദാസിന്റെ കഥ കേട്ടപ്പോള്‍ ആ തീരുമാനം മാറ്റുകയായിരുന്നെന്നും നയൻതാര പറഞ്ഞു.സംവിധായിക ഗീതു മോഹൻദാസുമായി ഇരുപത് വർഷത്തോളമായി നീളുന്ന സൗഹൃദമുണ്ടെന്ന് നയൻതാര ഓർത്തെടുത്തു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘രാപ്പകല്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച്‌ പ്രവർത്തിച്ചിട്ടുണ്ടെന്നും നയൻതാര വേദിയില്‍ പറഞ്ഞു. ഗീതുവിന്റെ അവിശ്വസനീയമായ കാഴ്ചപ്പാടും സിനിമയോടുള്ള അർപ്പണബോധവുമാണ് തന്നെ ഈ പ്രോജക്റ്റിലേക്ക് ആകർഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു.പാൻ ഇന്ത്യൻ തലത്തില്‍ ഒരുങ്ങുന്ന ‘ടോക്സിക്’ വരുന്ന ആഗസ്റ്റ് 26-നാണ് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമയുടെ മറ്റ് ഭാഷകളിലെ ഡബ്ബ് പതിപ്പുകളും വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങി വൻതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group