മലപ്പുറം താനൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂർ സ്വദേശിയായ ഇംതിയാസിനെയാണ് (24) കാണാതായത്. നഴ്സിങ് പഠനം പൂർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലെ കോളജിലേക്ക് പോയതായിരുന്നു ഇംതിയാസ്.കഴിഞ്ഞ ആറാം തീയതി വൈകുന്നേരം കോട്ടക്കലിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇംതിയാസ് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ എത്തിയ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.കുടുംബം പരാതി നൽകിയതിനെത്തുടർന്ന് താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇംതിയാസിൻ്റെ അവസാന ഫോൺ ലൊക്കേഷൻ ബെംഗളൂരു ദേവരഹള്ളി ഭാഗത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂരിൽ നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഇംതിയാസിന്റെ സുഹൃത്തുക്കളും ഈ ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്.ഇംതിയാസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് താനൂർ പൊലീസ് അറിയിച്ചു. ഫോൺ: +919447801320, +919961003488.