ബെംഗളുരു: കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം.ബെംഗളുരു രാമനഗര ബിഡതിയിൽ രാവിലെ 6.40നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ എൻ എം അരുൺ തൽക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളുരു-മൈസുരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു
previous post