ബംഗളൂരു: നേപ്പാളികളായ രണ്ടു യുവതികളെ ബംഗളൂരുവിലെ ജാക്കൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമസസ്ഥലത്തിനു സമീപമുള്ള മരത്തില്‍ സാരിയുടെ ഇരുവശങ്ങളിലുമായി തൂങ്ങിമരിച്ച നിലയിലാണ് യുവതികളെ കണ്ടെത്തിയത്.ശ്രീജന (22), റിത (23) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ യെലഹങ്ക ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി.യുവതികള്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.