Home ചെന്നൈ കര്‍ണാടകയേയും തമിഴ്നാടിനെയും ബന്ധിപ്പിച്ച്‌ മെട്രോ; ഹൊസൂര്‍ – ബൊമ്മസാന്ദ്ര ഇടനാഴിക്കായി വിജയ്, അനുകൂലിക്കാതെ കര്‍ണാടക

കര്‍ണാടകയേയും തമിഴ്നാടിനെയും ബന്ധിപ്പിച്ച്‌ മെട്രോ; ഹൊസൂര്‍ – ബൊമ്മസാന്ദ്ര ഇടനാഴിക്കായി വിജയ്, അനുകൂലിക്കാതെ കര്‍ണാടക

by ടാർസ്യുസ്

ചെന്നൈ: ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി ആവശ്യം ശക്തമാക്കി തമിഴ്നാട്. ഇടനാഴിക്കയി തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിന്റെയും കർണാടക സർക്കാരിന്റെയും അനുമതി തേടി.ഓഗസ്റ്റ് അഞ്ചിന് തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൻ്റെ കന്നി ബജറ്റില്‍ ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴിയുടെ ആവശ്യം വ്യക്തമാക്കുന്നുണ്ട്.ബെംഗളൂരുവിനെയും തമിഴ്‌നാട്ടിലെ ഹൊസൂരിനെയും ബന്ധിപ്പിച്ച്‌ നിർദേശിച്ചിട്ടുള്ള ഇന്റർ സ്റ്റേറ്റ് (അന്തർസംസ്ഥാന) മെട്രോ റെയില്‍ പാതയാണ് ഹൊസൂർ – ബൊമ്മസാന്ദ്ര മെട്രോ ഇടനാഴി പദ്ധതി. ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ (Yellow Line) വികസന ഭാഗമായാണ് ഇത് പദ്ധതിയിട്ടിരിക്കുന്നത്.

കൃഷ്ഗിരി ജില്ലയ്ക്കും ഐടി നഗരമായ ബെംഗളൂരുവിനും ഇടയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് നിർദിഷ്ട ഹൊസൂർ – ബൊമ്മസാന്ദ്ര മെട്രോ റെയില്‍ ഇടനാഴി. നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി സാധ്യമായാല്‍ ഐടി നഗരമായ ബെംഗളൂരുവിലേക്ക് അതിവേഗം എത്താനാകും. ഹൊസൂർ മെട്രോ പദ്ധതിയോട് തമിഴ്നാട് അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടല്ല ഉണ്ടാകുന്നത്. തമിഴ്‌നാടിലേക്ക് ഇത്തരമൊരു മെട്രോ കണക്റ്റിവിറ്റി ആവശ്യമില്ലെന്നുമാണ് കർണാടക സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം.ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയുമായി ഹൊസൂർ നേരിട്ട് മെട്രോ വഴി ബന്ധിപ്പിക്കപ്പെട്ടാല്‍ ബെംഗളൂരു നഗരത്തിൻ്റെ കരുത്തും സാമ്പത്തികവരുമാനത്തിൻ്റെ നട്ടെല്ലുമായ ഐടി – ടെക് കമ്പനികളും വ്യവസായങ്ങളും ഹൊസൂരിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് കർണാടക വിലയിരുത്തുന്നു.

അങ്ങനെ സംഭവിച്ചാല്‍ വൻകിട കമ്പനികളും വ്യവസായശാലകളും തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് എത്തിയാല്‍ കർണാടകയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകും.ഏറെ തിരക്കുള്ള ബെംഗളൂരു നഗരത്തിലെ മെട്രോ ശൃംഖല ശക്തമാക്കുകയാണ് നിലവിലെ അത്യാവശ്യമെന്ന് കർണാടക ബിഎംആർസിഎല്‍ വ്യക്തമാക്കുന്നു. ബെംഗളൂരു നഗരത്തിന് പുറത്തുള്ള ദൊഡ്ഡബെല്ലാപൂർ, നെലമംഗല, ബിദദി എന്നിവടങ്ങളിലേക്ക് മെട്രോ സർവീസ് വ്യാപിപ്പിക്കാനാണ് നിലവിലെ അലക്ഷ്യമെന്ന് ബിഎംആർസിഎല്‍ പറയുന്നുണ്ട്. കർണാടകയുടെ അതിർത്തിക്കുള്ളില്‍ വരുന്ന 11.7 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണച്ചെലവ് വഹിക്കുന്നത് കർണാടകയ്ക്ക് സാമ്പത്തികമായി ലാഭകരമല്ലെന്ന വിലയിരുത്തലും ശക്തമാണ്. അതേസമയം, ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴിക്കായുള്ള ആവശ്യം ശക്തമാക്കുകയാണ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ.

You may also like

error: Content is protected !!
Join Our WhatsApp Group