ബെംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫോണില്‍ ബന്ധപ്പെട്ടതായും, ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി വ്യക്തമാക്കി.ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സലീം അഹമ്മദിന്റെ പേരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.പാര്‍ട്ടി പുതിയ ചെയര്‍മാന്റെ പേര് പ്രഖ്യാപിച്ചതിനാല്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ രാജിവെച്ച് സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ഹൊരട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.75 അംഗ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 38, ബി.ജെ.പിക്ക് 24, ജെ.ഡി.എസിന് 6 എന്നിങ്ങനെയാണ് സീറ്റ് നില.