Home തിരഞ്ഞെടുത്ത വാർത്തകൾ ഓപ്പറേഷൻ തൂഫാൻ: കൊച്ചിയില്‍ രണ്ട് യുവതികളടക്കം നാല് പേര്‍ പൊലീസിൻ്റെ പിടിയില്‍; കണ്ടെത്തിയത് അഞ്ച് ഗ്രാമോളം എംഡിഎംഎ

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയില്‍ രണ്ട് യുവതികളടക്കം നാല് പേര്‍ പൊലീസിൻ്റെ പിടിയില്‍; കണ്ടെത്തിയത് അഞ്ച് ഗ്രാമോളം എംഡിഎംഎ

by ടാർസ്യുസ്

കൊച്ചി: ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി നാല് പേർ കൂടി പിടിയില്‍.കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ രാസലഹരിയുമായി പിടിയിലായത്. വെണ്ണല പുനത്തി റോഡിലുള്ള ഒരു വീട്ടില്‍ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി ഇവരെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്.മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടില്‍ റിജോയ് ബെക്സണ്‍ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തില്‍ വീട്ടില്‍ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയില്‍ വീട്ടില്‍ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതില്‍ വീട്ടില്‍ പാർവ്വതി.വി (25) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പ്രതികളെ കുറിച്ച്‌ പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഡിസിപിമാരായ അശ്വതി ജിജി, അരുണ്‍ കെ. പവിത്രൻ എന്നിവരുടെ മേല്‍നോട്ടത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group