ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവില്‍ ക്രൂരമർദ്ദനം.ബെംഗളൂരു ബെല്‍ സർക്കിളില്‍ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തില്‍ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികള്‍, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്.മരത്തടികള്‍ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ എല്ലാവരും മുഖം മറച്ചിരുന്നുവെന്ന് വിദ്യാർത്ഥി പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ജാലഹള്ളി പോലീസ്.