Home തിരഞ്ഞെടുത്ത വാർത്തകൾ വടകര MDMA കേസ്: പ്രതികളായ അധ്യാപികമാര്‍ക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയാ തലവനുമായി നേരിട്ട് ബന്ധമെന്ന് കണ്ടെത്തല്‍

വടകര MDMA കേസ്: പ്രതികളായ അധ്യാപികമാര്‍ക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയാ തലവനുമായി നേരിട്ട് ബന്ധമെന്ന് കണ്ടെത്തല്‍

by ടാർസ്യുസ്

കോഴിക്കോട്: വടകരയില്‍ അധ്യാപികമാർ അറസ്റ്റിലായ എം.ഡി.എം.എ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം.ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ തലവനുമായി അറസ്റ്റിലായ അധ്യാപികമാർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.വയനാട് സ്വദേശിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളെ വലയിലാക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ, സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് അഡീഷണല്‍ പ്രൊജക്‌ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group