Home തിരഞ്ഞെടുത്ത വാർത്തകൾ കല്ലമ്പലത്തെ ഡിടിഡിസി കൊറിയര്‍ സര്‍വീസ് വഴിയെത്തിയ പാഴ്സലില്‍ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍

കല്ലമ്പലത്തെ ഡിടിഡിസി കൊറിയര്‍ സര്‍വീസ് വഴിയെത്തിയ പാഴ്സലില്‍ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍

by ടാർസ്യുസ്

തിരുവനന്തപുരം: കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയില്‍. ചാത്തൻപാറ സ്വദേശി അരുണ്‍ (36) ആണ് പിടിയിലായത്.കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൈയില്‍ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.വിവിധ കേസുകളഉമായി ബന്ധപ്പെട്ട് 31 പേരാണ് ഇന്നലെ പിടിയിലായത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കെ പ്രശാന്തൻ കാണി അറിയിച്ചു. അതിനിടെ മലപ്പുറം പെരിന്തല്‍മണ്ണ പുത്തനങ്ങാടിയില്‍ 14 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ പ്രതിയെ എക്സൈസ് സംഘം പിടികൂടി. സക്കീർ എന്നയാളാണ് പിടിയിലായത്. സക്കീറും സംഘവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് 14 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. മലപ്പുറം സ്പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group