ചെന്നൈ: തമിഴ്നാട്ടില്‍ ഈ മാസം 31 മുതല്‍ കോഴിയിറച്ചി വില്പന അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുന്നു. ബ്രോയിലർ കമ്പനികള്‍ സർക്കാർ നിർദേശിച്ച തീറ്റനിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് തമിഴ്നാട് ചിക്കൻ ട്രേഡേഴ്സ് ഫെഡറേഷൻ അറിയിച്ചു.സർക്കാർ ചട്ടപ്രകാരം ഫാമില്‍ നിന്ന് കോഴികളെ കൊണ്ടുപോകുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ നല്‍കുന്നത് അവസാനിപ്പിക്കണം. ഈ ചട്ടം ലംഘിക്കുന്നതിനാല്‍ ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് കോഴികളുടെ ഗതാഗതവും വില്പനയും നടക്കുന്നതെന്നാണ് ആരോപണം.കേരളത്തില്‍ വില്‍ക്കുന്ന ബ്രോയിലർ കോഴിയുടെ വലിയൊരു വിഹിതം തമിഴ്നാട്ടില്‍നിന്ന് എത്തുന്നതിനാല്‍ തീരുമാനം സംസ്ഥാനത്തെ കോഴിവിപണിയെ ബാധിക്കും.