Home തിരഞ്ഞെടുത്ത വാർത്തകൾ ‘ഇതൊരു തുടക്കം മാത്രം; മുന്നേറാന്‍ ഏറെദൂരം’

‘ഇതൊരു തുടക്കം മാത്രം; മുന്നേറാന്‍ ഏറെദൂരം’

by ടാർസ്യുസ്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ ജന്തര്‍ മന്ദറിലെ സമരം അവസാനിച്ചതിനു പിന്നാലെ നന്ദി പറഞ്ഞ്‌ കോക്രോച്ച്‌ ജനതാ പാര്‍ട്ടി(സി.ജെ.പി) സ്‌ഥാപകന്‍ അഭിജിത്‌ ദീപ്‌കെ.ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെദൂരം മുന്നോട്ടു പോകാനുണ്ടെന്നും സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ അഭിജിത്‌ ദീപ്‌കെ പറഞ്ഞു. ഇനി എന്തു സംഭവിക്കും, എന്തു ചെയ്യണം തുടങ്ങിയ ആശങ്കകളില്ലാതെ സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ദീപ്‌കെ പറഞ്ഞു.എതിരാളികളില്‍നിന്നുള്ള വിമര്‍ശനങ്ങളും സംശയങ്ങളും അവഗണിച്ച്‌ ഈ പ്രസ്‌ഥാനത്തെ പിന്തുണച്ചതിന്‌ രാജ്യത്തുടനീളമുള്ള സി.ജെ.പി. അനുയായികള്‍ക്ക്‌ ദീപ്‌കെ നന്ദി പറഞ്ഞു.

‘കഴിഞ്ഞ 37 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയത്‌ വളരെ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയായിരുന്നു. അത്‌ എനിക്ക്‌ മാത്രമല്ല, ഞങ്ങളുടെ മുഴുവന്‍ ടീമിനും എളുപ്പമുള്ള ഒന്നായിരുന്നില്ല. എല്ലാത്തിലുമുപരി, ഇന്ത്യയിലുടനീളമുള്ള കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ ഓരോ അനുയായികളോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.എല്ലാവരും ഞങ്ങളെ സംശയിച്ചപ്പോള്‍ ഞങ്ങളെ പിന്തുണയ്‌ക്കുകയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന്‌ ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയില്ലാതെ ഇത്‌ സാധ്യമാകുമായിരുന്നില്ല’- ദീപ്‌കെ പറഞ്ഞു.ടൈഫോയ്‌ഡ്‌ ബാധിതനായതിനാല്‍ ജന്തര്‍ മന്ദറില്‍ നേരിട്ടെത്തി അനുയായികളെ കണ്ട്‌ നന്ദി അറിയിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.37 ദിവസമായി ജന്തര്‍ മന്ദറില്‍ കാത്തുനിന്ന ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഈ രാജ്യത്തിന്‌ വേണ്ടി നിങ്ങള്‍ ചെയ്‌തതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നിങ്ങളില്ലായിരുന്നെങ്കില്‍ ഇത്‌ നേടിയെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും അഭിജിത്‌ ദീപ്‌കെ പറഞ്ഞു.സി.ജെ.പിയുടെ പ്രതിഷേധസമരത്തെ വിമര്‍ശിച്ചവര്‍ക്കും ദീപ്‌കെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ ഗൗരവമുള്ളവരല്ല, എങ്ങനെ പ്രതിഷേധിക്കണമെന്ന്‌ നിങ്ങള്‍ക്കറിയില്ല എന്നിങ്ങനെ ഞങ്ങളെ സംശയിക്കുകയും വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തവരോടും എനിക്ക്‌ നന്ദി പറയാനുണ്ട്‌.നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്‌തിരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ മെച്ചപ്പെടാന്‍ കഴിയുമായിരുന്നില്ല. കോക്രോച്ച്‌ ജനതാ പാര്‍ട്ടിക്ക്‌ ഇനിയും ഒരുപാട്‌ ദൂരം മുന്നോട്ട്‌ പോകാനുണ്ട്‌, തീര്‍ച്ചയായും നമ്മള്‍ ഒരുപാട്‌ ദൂരം മുന്നോട്ട്‌ പോകും. ഇതൊരു തുടക്കം മാത്രമാണ്‌’- അഭിജിത്‌ ദീപ്‌കെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group