ബംഗളൂരു: ബംഗളൂരു ഓള്‍ഡ് ചന്ദാപ്പൂരില്‍ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ട്രാവല്‍സ് ബസ്സുകള്‍ തീപിടിച്ചു കത്തിനശിച്ചു.സ്വകാര്യ ട്രാവല്‍സിന് കീഴിലുള്ള ബസ്സുകള്‍ക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സില്‍ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസ്സുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.തീപിടിത്തത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസ്സുകള്‍ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.