Home തിരഞ്ഞെടുത്ത വാർത്തകൾ കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തതയോ? പതിമൂന്നാം നാള്‍ ഇറാന്‍റെ ആകാശം ശാന്തം, ആക്രമണം ഒഴിഞ്ഞ രാത്രി; ഗള്‍ഫിലെ തിരിച്ചടിയും കുറഞ്ഞു, ലോകത്തിന് ആശ്വാസം

കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തതയോ? പതിമൂന്നാം നാള്‍ ഇറാന്‍റെ ആകാശം ശാന്തം, ആക്രമണം ഒഴിഞ്ഞ രാത്രി; ഗള്‍ഫിലെ തിരിച്ചടിയും കുറഞ്ഞു, ലോകത്തിന് ആശ്വാസം

by ടാർസ്യുസ്

ടെഹ്റാൻ: 13 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇറാനെ അമേരിക്ക ആക്രമിക്കാത്ത ദിനത്തിന്‍റെ ആശ്വാസത്തില്‍ ലോകം. ഇറാനെ കഴിഞ്ഞ രാത്രിയില്‍ ആക്രമിച്ചതായി അമേരിക്കൻ സെൻട്രല്‍ കമാൻഡിന്‍റെ പുതിയ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.ഇറാൻ മാധ്യമങ്ങളിലും ആക്രമണ വാർത്തയോ വിവരങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കൻ ആക്രമണത്തിന് ഇടവേളയുണ്ടായതോടെ ഗള്‍ഫിലേക്കുള്ള ഇറാന്റെ തിരിച്ചടിയും കുറഞ്ഞു. കുവൈത്തിലേക്കും ബഹറൈനിലേക്കും ജോർദാനിലേക്കും ഇറാന്റെ തിരിച്ചടികള്‍ ഒന്നുമുണ്ടായിട്ടില്ല.

ഇതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക? അതോ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ? എന്ന ചോദ്യങ്ങളും സജീവമായി. ഹോർമൂസ് ഉള്‍പ്പടെ സമാധാന ധാരണകളെ കുറിച്ചുള്ള ചർച്ചകളും ഇതോടെ മുറുകി. ഹോർമൂസില്‍ ഇറാനോടാലോചിക്കാതെ പുതിയ പാത തുറക്കാൻ ശ്രമിച്ചതാണ് ധാരണ പൊളിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ ചർച്ചകള്‍ക്ക് വഴങ്ങുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും പറഞ്ഞു.സൗദി – ഹൂത്തി സംഘർഷം രൂക്ഷംഅതേസമയം സൗദിയും ഹൂത്തികളും തമ്മില്‍ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള സംഘർഷം എല്ലാ പരിധിയും കൈവിടുന്ന നിലയിലാണ് തുടരുന്നത്.

രാത്രിയില്‍ വീണ്ടും സൗദിയുടെ കപ്പലാക്രമിച്ചതിന് പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തെ ടെലി കമ്മ്യുണിക്കേഷൻ കേന്ദ്രം സൗദി സംയുക്ത സേന തകർത്തു. ഹൂത്തികളെ രാത്രിയില്‍ സൗദി തിരിച്ചടിച്ചതിന് പിന്നാലെ സൗദിയുടെ യാംബുവിലും ജിസാനിലും ഹൂത്തി ആക്രമണ മുന്നറിയിപ്പുമെത്തി. ആരാംകോ ഉള്‍ള്‍പ്പടെ സൗദിയടെ പ്രധാന റിഫൈനറികളും യാംബു തുറമുഖവും ജിസാൻ എയർപോർട്ടും ഇവിടെയാണ്. ഇതിനിടെ ചെങ്കടലില്‍ സൗദിയുടെ മറ്റൊരു കപ്പല്‍ രാത്രിയില്‍ ആക്രമിക്കപ്പെട്ടു. അതേസമയം ഹോർമൂസില്‍ 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയെന്ന ആശ്വാസ വാർത്തയും ഇതിനിടെ ഉണ്ടായി. ഹോർമൂസില്‍ മൊസാംബിക് പതാക വഹിക്കുന്ന കപ്പലില്‍ നിന്നാണ് 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group