Home കർണാടക ബെംഗളൂരുവില്‍ 1.50 ലക്ഷം കടന്ന് സ്വര്‍ണാഭരണ വില; വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി

ബെംഗളൂരുവില്‍ 1.50 ലക്ഷം കടന്ന് സ്വര്‍ണാഭരണ വില; വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി

by ടാർസ്യുസ്

ബെംഗളൂരുവില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് തുടരുന്നു. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് വിഭാഗങ്ങളിലെല്ലാം ഇന്ന് വില കൂടി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നതുമാണ് ബെംഗളൂരുവില്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. അതേസമയം ഇന്ന് വെള്ളിയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.സ്വര്‍ണാഭരണം വാങ്ങുന്നവരും നിക്ഷേപകരും വിലയില്‍ കൂടുതല്‍ കുറവ് പ്രതീക്ഷിച്ചിരുന്ന സമയത്താണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവിലയില്‍ പെട്ടെന്നുള്ള വര്‍ധനവ് ഉണ്ടായത്. വിപണിയിലെ ഈ മാറ്റം വിലയില്‍ വീണ്ടും കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്ന പ്രതീക്ഷയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്നത്തെ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലകള്‍ അറിയാം.

24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 77 രൂപ വര്‍ധിച്ച്‌ 14,728 രൂപയായി. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച്‌ 13,500 രൂപയിലും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 58 രൂപ വര്‍ധിച്ച്‌ 11,046 രൂപയിലും ആണ് വ്യാപാരം നടത്തുന്നത്. ഇതോടെ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1.50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്.അതേസമയം ആഭരണമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.50 ലക്ഷത്തിന് മുകളില്‍ ചെലവാകും. 10 ഗ്രാം സ്വര്‍ണത്തിന് മാത്രം 147280 രൂപയാണ് ഇന്നത്തെ വില. ഇതിനൊപ്പം 3% ജിഎ‌സ്ടി തുകയായ 4949 രൂപയും പണിക്കൂലിയായ 17674 രൂപയും ചേരുമ്പോള്‍ 10 ഗ്രാം സ്വര്‍ണാഭരണത്തിന് 1.69 ലക്ഷം രൂപ കൊടുക്കേണ്ടി വരും. സ്വര്‍ണത്തിന് ഇന്ന് വില കൂടിയെങ്കിലും വെള്ളി വില മാറ്റമില്ലാതെ തുടര്‍ന്നത് ആശ്വാസമായി.വെള്ളി വില ഗ്രാമിന് 240 രൂപയും കിലോഗ്രാമിന് 2,40,000 രൂപയുമായി തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവില ഔണ്‍സിന് 4,120 ഡോളറിന് അടുത്തായി തുടര്‍ന്നു.

മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതിനിടയിലാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഈ മാറ്റങ്ങള്‍ ഉണ്ടായത് എന്ന് വിഭാവംഗല്‍ അനുകൂലകര പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സിദ്ധാര്‍ത്ഥ് മൗര്യ പറഞ്ഞു.’പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, യുഎസ് ഡോളറിന്റെ നില, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനിടയില്‍, സ്വര്‍ണവിലയില്‍ നിലവില്‍ ഒരു സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്,’ അദ്ദേഹം പറഞ്ഞു.ഹ്രസ്വകാലയളവില്‍ വിലയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാമെങ്കിലും, കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലുകള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍, അനിശ്ചിതത്വമുള്ള കാലഘട്ടങ്ങളില്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലുള്ള സ്ഥാനം എന്നിവ കാരണം സ്വര്‍ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അനുകൂലമായിത്തന്നെ തുടരുന്നു എന്നും മൗര്യ അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group