
വെള്ളിയാഴ്ച പുലർച്ചെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. പട്ടണത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദേശീയ പാത 50-ൽ ബംഗളൂരുവിൽ നിന്ന് ഹൊസപേട്ടയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഇവരിൽ ആറുപേർ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ഇവർ യാദ്ഗിർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.