Home Featured ബംഗളൂരു: 25 വര്‍ഷം മുമ്ബ് കാണാതായ 50 കാരിയെ ഹിമാചല്‍ പ്രദേശില്‍ കണ്ടെത്തി

ബംഗളൂരു: 25 വര്‍ഷം മുമ്ബ് കാണാതായ 50 കാരിയെ ഹിമാചല്‍ പ്രദേശില്‍ കണ്ടെത്തി

by admin

കർണാടകയില്‍ നിന്ന് 25 വർഷം മുമ്ബ് കാണാതായ 50 കാരിയെ ഹിമാചല്‍ പ്രദേശില്‍ നിന്ന് കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു സകാമ്മ.കർണാടകയിലെ ബെല്ലാരി സ്വദേശിയാണ്. 25 വർഷം മുമ്ബ് മക്കള്‍ക്കൊപ്പം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സകാമ്മ ഹൊസപെട്ടയില്‍ എത്തിയത്. എന്നാല്‍ അബദ്ധത്തില്‍ ട്രെയിൻ മാറിക്കയറിയ അവർ എത്തിപ്പെട്ടത് വടക്കേ ഇന്ത്യയിലായിരുന്നു.അതിനു ഷേശം മാണ്ഡിയിലെ വൃദ്ധസദനത്തിലെത്തിപ്പെട്ടു. സുകാമ്മയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.

വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതായതോടെ അവർ മരിച്ചുവെന്ന് വിശ്വസിച്ച കുടുംബം അന്ത്യകർമങ്ങളും നടത്തി. ഒരിക്കല്‍ ഒരു ഐ.പി.എസ് ഓഫിസർ വൃദ്ധസദനം സന്ദർശിച്ചപ്പോഴാണ് കന്നഡ സംസാരിക്കുന്ന സുകാമ്മയെ കണ്ടത്. തുടർന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കർണാടകയിലെ സാമൂഹിക സുരക്ഷ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അതോടെയാണ് സുകാമ്മക്ക് വീണ്ടും കുടുംബത്തെ കാണാൻ വഴിതെളിഞ്ഞത്.

അണ്ണാ സര്‍വകലാശാല ക്യാമ്ബസിലെ ബലാത്സംഗം; ബിരിയാണി കച്ചവടക്കാരൻ പിടിയില്‍

അണ്ണാ സർവകലാശാല ക്യാമ്ബസില്‍ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തില്‍ 37കാരൻ അറസ്റ്റില്‍. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്.പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.രണ്ടാംവർഷ മെഡിക്കല്‍ വിദ്യാർഥിയായ കന്യാകുമാരി സ്വദേശിനിയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സർവകലാശാല കാമ്ബസിലെ ലാബിന് സമീപം വെച്ച്‌ പീഡിപ്പിക്കപ്പെട്ടത്.പുരുഷ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുമ്ബോള്‍ അപരിചിതനായ ഒരാള്‍ ഇവരുടെ അടുത്ത് വന്ന് പ്രകോപനമല്ലാതെ ഇരുവരെയും മർദിച്ചു.

ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പീഡന വിവരം കോളജില്‍ അറിയിച്ച പെണ്‍കുട്ടി കോട്ടൂർപുരം പൊലീസില്‍ പരാതി നല്‍കുകയിരുന്നു. ക്യാമ്ബസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ പൂർണ സഹകരണം പൊലീസിനുണ്ടാകുമെന്ന് രജിസ്ട്രാർ ജെ പ്രകാശ് പറഞ്ഞു. സർവകലാശാലയിലെ ആഭ്യന്തര പരാതി സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.ഡബ്ല്യു.എയും സംസ്ഥാന സർവകലാശാല കാമ്ബസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group