ബംഗളൂരു: നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) ന്യൂറോ വൈറോളജി തലവന്‍ ഡോ. വി രവി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മിക്ക കോവിഡ് കേസുകളും ചികിത്സയില്ലാതെ തന്നെ ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കോവിഡ് കേസുകളില്‍ വര്‍ദ്ധനയ്ക്ക് സാക്ഷിയായിട്ടില്ല. ജൂണ്‍ 31ന് അവസാനിക്കുന്ന നാലാം ഘട്ട ലോക്ക്ഡൗണിന് ശേഷം ജൂണ്‍ മുതല്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടാകും. സാമൂഹ്യവ്യാപനത്തിന് സാക്ഷിയാകേണ്ടി വരും’- അദ്ദേഹം മുന്നറിയിപ്പു നല്കി.
ഡിസംബര്‍ അവസാനത്തോടു കൂടി രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതി പേര്‍ക്കും കോവിഡ് ബാധിക്കും. എന്നാല്‍ 90 ശതമാനം പേര്‍ക്കും അവര്‍ക്ക് അസുഖബാധയുണ്ടോ എന്നത് അറിയില്ല. അഞ്ച്-പത്ത് ശതമാനം കേസുകള്‍ മാത്രമേ ചികിത്സിക്കേണ്ടതായി വരൂ. അഞ്ചു ശതമാനം പേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ആവശ്യമായി വരും’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്ദ്ധിപ്പിക്കത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ഐ.സി.യു പരിചരണം വേണ്ട രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. കോവിഡ് കേസുകളില്‍ വര്ദ്ധനയുണ്ടാകുമെങ്കിലും 3-4 ശതമാനത്തിനിടയില്‍ ആയിരിക്കും മരണ നിരക്ക്- അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിനായി അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരും. എല്ലാ മുന്കരുതലോടും കൂടി കോവിഡിന്റെ കൂടെ ജനം ജീവിക്കാന്‍ പഠിക്കും. എബോള, മെര്‍സ്, സാര്‍സ് എന്നിവ പോലെ മാരകമല്ല നോവല്‍ കൊറോണ വൈറസ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 1,58,333 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 67,692 പേര് രോഗമുക്തി നേടി. 42.75 ശതമാനമാണ് രാജ്യത്തെ റിക്കവറി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6,566 കേസുകളാണ് രാജ്യത്തുണ്ടായത്. 4,531 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും