ബാംഗ്ലൂർ : ഉപയോഗിച്ച ശേഷം മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭ.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യത്തിനൊപ്പം മാസ്കുകൾ ഉപേക്ഷിച്ചാൽ ആദ്യം 1000 രൂപയും തെറ്റ് ആവർത്തിച്ചാൽ 2000 രൂപയും പിഴ ഈടാക്കും.
നഗരത്തിൽ റോഡ് അരികിലും മറ്റും മാസ്ക് ഉപേക്ഷിക്കുന്നത് വർധിച്ചതോടെ ആണ് നടപടി കർശനമാക്കുന്നത്
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി മാസ്ക്കുകളുടെ ഉപയോഗം ശീലമാക്കണമെന്ന് ബാംഗ്ലൂർ നഗരസഭാ കമ്മിഷണർ ബി. എച്. അനിൽകുമാർ പറഞ്ഞു.