Home Featured ബംഗളൂരു: പ്രാണിയുടെ കടിയേറ്റ് യുവാവ് ശ്വാസംമുട്ടി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍.

ബംഗളൂരു: പ്രാണിയുടെ കടിയേറ്റ് യുവാവ് ശ്വാസംമുട്ടി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍.

ബംഗളൂരു: പ്രാണികളുടെ കടിയേറ്റ് യുവാവ് ശ്വാസം മുട്ടി മരിച്ചു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സെക്യൂരിറ്റി ജിവനക്കാരനായ സിദ്ധപ്പയാണ് മരിച്ചത്. കര്‍ണാടകയലിലെ ബെലഗാവി ജില്ലയിലെ സാനികൊപ്പ ഗ്രാമത്തിലാണ് സംഭവം.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഭാര്യ നാഗവ്വ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരുടേയും ശരീരത്തില്‍ പാമ്ബുകടിയേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ദേഹാമസകലം പ്രാണികടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

നാഗവയ്യക്ക് കടുത്ത ശ്വാസതടസം നേരിടുന്നതായും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ശനിയാഴ്ച രാത്രിയിലായിരുന്നു ഇരുവര്‍ക്കും പ്രാണികളുടെ കടിയേറ്റത്. ഭാര്യയ്ക്കും, അമ്മയ്ക്കും മൂന്നുമക്കള്‍ക്കുമൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വളപ്പിലെ ഷെഡിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. അര്‍ധരാത്രി എന്തോ കടിച്ചിരുന്നതായി സിദ്ധപ്പ അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ മറ്റ് വാച്ചര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്ബുകടിയേറ്റതാണെന്നായിരുന്നു നാട്ടുകാരുടെ സംശയം.

ഐഡിയോ ആധാര്‍കാര്‍ഡോ താമസരേഖകള്‍ കാട്ടി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ശക്തി പദ്ധതിയിലെ ആദ്യ പ്രഖ്യാപനം നടപ്പാക്കി കര്‍ണാടക

ബംഗലുരു: കേരളത്തില്‍ കെഎസ്‌ആര്‍ടിസി വന്‍ നഷ്ടത്തിലോടുമ്ബോള്‍ സ്‌റ്റേറ്റ് ആര്‍ടിസി കളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച്‌ കര്‍ണാടക.തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായി ‘ശക്തി’ പദ്ധതിയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് കര്‍ണാടകാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്ന പദ്ധതിക്ക് ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടു.ബംഗലുരുവിലെ കെംപാഗൗഡ ബസ് ടെര്‍മിനലില്‍ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അഞ്ചു വനിതായാത്രക്കാര്‍ക്ക് ‘സീറോ വാല്യൂ’ ടിക്കറ്റ് കൈമാറി.

സുമിത്ര, രാധ, പ്രേമ, കലാവതി, പവിത്ര എന്നിവര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. ഇവര്‍ ക്ഷേത്രനഗരമായ ധര്‍മ്മശാലയിലേക്ക് യാത്ര ചെയ്തു. പുതിയ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡുകളുടെ പകര്‍പ്പും കൈമാറി. സൗജന്യ യാത്രയ്ക്കായി ഐഡിയും ആധാര്‍കാര്‍ഡും അടക്കം തങ്ങളുടെ താമസസ്ഥലം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ ഏത് സര്‍ക്കാര്‍ രേഖകളും ഹാജരാക്കുകയോ അല്ലെങ്കില്‍ ഡിജിലോക്കര്‍ വഴി ഡിജിറ്റലായോ കാണിക്കാവുന്നതാണ്.

ശക്തി പദ്ധതിക്കായി പ്രതിവര്‍ഷം 4,000 കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്‌ പദ്ധതി നടപ്പാക്കുന്നതിന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് (ബിഎംടിസി) 4,028 ബസുകള്‍ കൂടി വേണ്ടിവരും. സളമാര്‍ട്ട് കാര്‍ഡ് വെച്ച്‌ ഗുണഭോക്താക്കള്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കോര്‍പ്പറേഷനുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. അതേസമയം ഈ യാത്ര സംസ്ഥാനത്തിന് അകത്ത് മാത്രമായിരിക്കും.

അതുപോലെ തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത ആഡംബര ബസുകളില്‍ ഈ പദ്ധതി ബാധകമായിരിക്കില്ല.ബിഎംടിസി ഒഴികെ, മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ 50% സീറ്റുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ശക്തി പദ്ധതിയ്ക്ക് പുറമേ എല്ലാ മാസവും സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി, 200 യൂണിറ്റ് വൈദ്യുതി സൗജന്യം നല്‍കുന്ന ഗൃഹജ്യോതി, ബിരുദ, ഡിപ്‌ളോമ ധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്ന യുവനിധി, ഒരാള്‍ക്ക് 10 കിലോ അരി വീതം നല്‍കുന്ന അന്നാഭാഗ്യ തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍. മൊത്തം 59,000 കോടിയാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group