Home Featured കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം

കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം

by admin

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ കഴിക്കുമ്ബോഴായിരുന്നു സംഭവം.ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു കമലാക്ഷി.കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ക്രിസ്ത്യൻ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നു, എന്തിനാണ് ആ വേഷംചെയ്തതെന്ന് അറിയില്ല- ആനന്ദ്

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനംചെയ്ത ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് നടൻ ആനന്ദ്.ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് വേഷമിട്ടത്. എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍വെച്ച്‌ ബിജു മേനോൻ ചോദിച്ചിരുന്നതായും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദ് പറഞ്ഞു.’ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്.

പടത്തിന് വേണ്ടി അവർ വിളിച്ചു. ഞാൻ പോയി. മോഹൻലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാൻ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യൻ ബ്രദേഴ്സ്’, ആനന്ദ് പറഞ്ഞു.’സെറ്റില്‍ ഞാൻ അതിനെക്കുറിച്ച്‌ ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്.

പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാൻ ചോദിച്ചുവാങ്ങി. ആ സിനിമയിലേത് കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടർ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോൻ ചോദിച്ചിരുന്നു. ബിജു മേനോൻ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’, ആനന്ദ് കൂട്ടിച്ചേർത്തു.ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനംചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാർ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍.

You may also like

error: Content is protected !!
Join Our WhatsApp Group