ബംഗളൂരു: ചിന്നസ്വാമിസ്റ്റേഡിയത്തിന് സമീപമുള്ള കണ്ണിങ്ഹാം റോഡില്‍ കാറും ഓട്ടോയും തമ്മില്‍ ചെറുതായൊന്ന് കൂട്ടിമുട്ടി.ബംഗളൂരു നഗരത്തില്‍ ദിനംപ്രതി നടക്കുന്ന നൂറുകണക്കിന് അപകടങ്ങളില്‍ ഒന്നുമാത്രം. എന്നാല്‍, അപകടത്തിന്റെ വ്യാപ്തിയല്ല, അപകടത്തില്‍ പെട്ട കാറില്‍ നിന്ന് ഇറങ്ങി ഓട്ടോക്കാരനോട് തർക്കുന്നു കാറുകരനെ കണ്ടാണ് എല്ലാവരും ഞെട്ടിയത്. ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ കൂള്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡായിരുന്ന നഗരമധ്യത്തില്‍ ഓട്ടോക്കാരനോട് തർക്കിച്ചത്. താരത്തെ കണ്ട അവേശത്തില്‍ വഴിയാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച വിഡിയോയാണ് വൈറലായത്.
ദൃശ്യങ്ങളില്‍ ഒാഡിയോ അത്ര വ്യക്തതയില്ലെങ്കിലും അപകടത്തില്‍ തന്റെ ഭാഗം വിശദീകരിക്കാൻ ദ്രാവിഡ് ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ നമ്ബർ വാങ്ങി സ്ഥലം വിട്ടതായും റിപ്പോർട്ടുണ്ട്.കാർ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ പിന്നില്‍ നിന്ന് ഇടിച്ചുകയറിയതായാണ് റിപ്പോർട്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘
നന്നായി കാറോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഓട്ടോയിടിക്കുന്നത് എന്തൊരു കഷ്ടമാണ്’ തുടങ്ങിയ ദ്രാവിഡിന്റെ പരസ്യചിത്രങ്ങള്‍ക്ക് സമാനമായ കമന്റുകളിട്ടാണ് നെറ്റിസൻസ് ആഘോഷമാക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന്റെ മുന്നോടിയായാണ് താരം നാട്ടിലെത്തിയത്. രാജസ്ഥാൻ റോയല്‍സ് മെന്ററാണ് ദ്രാവിഡ്.
രാജ്യത്ത് കാന്‍സര്‍ കേസുകളില്‍ വര്‍ധന
ഇന്ത്യയില്‍ കഴിഞ്ഞ 30 വർഷത്തിനിടെ കാന്‍സര്‍ കേസുകളില്‍ ഇരട്ടി വർധനയെന്ന് റിപ്പോർട്ട്. 2025ഓടെ രാജ്യത്ത് കാന്‍സര്‍ രോഗികള്‍ 1.57 മില്യണ്‍ കവിയുമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി സംപ്രദ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടി.ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് ‘ഇന്ത്യയിലെ കാൻസർ രംഗവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. രാധേശ്യാം നായിക്, ഡോ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്പെരുപ്പം, ജീവിത ശൈലിയിലുള്ള മാറ്റം, മദ്യം തുടങ്ങിയവ കാന്‍സറിന് കാരണമാകുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് കാന്‍സര്‍ നിരക്ക് കൂടുതലായി കണ്ടുവരുന്നത്. മെഡിക്കല്‍ സാമഗ്രികളുടെ ദൗര്‍ലഭ്യം, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിത്സക്കുള്ള അമിത ചെലവ് ഇവയെല്ലാം നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കാൻസർ ചികില്‍സാ രംഗത്തെ നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് സര്‍ജറി, റേഡിയോ തെറപ്പി തുടങ്ങിയവയെക്കുറിച്ചും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.