Home Featured ആവശ്യപ്പെട്ട ഒന്നുപോലും ലഭിച്ചില്ല ;കേന്ദ്ര ബജറ്റ് കര്‍ണാടകയോട് അനീതി കാട്ടി -മുഖ്യമന്ത്രി സിദ്ധരാമയ്യ

ആവശ്യപ്പെട്ട ഒന്നുപോലും ലഭിച്ചില്ല ;കേന്ദ്ര ബജറ്റ് കര്‍ണാടകയോട് അനീതി കാട്ടി -മുഖ്യമന്ത്രി സിദ്ധരാമയ്യ

by admin

കേന്ദ്ര ബജറ്റില്‍ കർണാടകയോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും നല്‍കിയില്ല. ബജറ്റിന് മുമ്ബുള്ള ചർച്ചയില്‍ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതിയൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാല്‍, ബിഹാറിന് കൂടുതല്‍ ഫണ്ട് അനുവദിച്ചു.

ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുള്‍പ്പെടെ നിർണായക ജലസേചന പദ്ധതികള്‍ക്ക് ഫണ്ടനുവദിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഒരുരൂപപോലും അനുവദിച്ചിട്ടില്ല.റായ്ച്ചൂരില്‍ എയിംസ് ആശുപത്രി ബജറ്റില്‍ ഉള്‍പ്പെടുത്താത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നല്‍കുന്നത്.

ഈ തുക അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളില്‍ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളെ സിദ്ധരാമയ്യ പരിഹസിച്ചു.വമ്ബൻ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും മേക്ക് ഇൻ ഇന്ത്യക്ക് 100 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ചുരുക്കത്തില്‍ ഇതു പൊള്ളയായ വാക്കുകളുടെ ബജറ്റാണ്. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തില്‍ നിക്ഷേപിക്കുന്നതിനുപകരം, സർക്കാർ കോർപറേറ്റ് താല്‍പര്യങ്ങള്‍ക്കാണ് മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group