Home covid19 ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസിനു കാരണമാകും; ഐയിംസ് ഡോക്ടർ

ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസിനു കാരണമാകും; ഐയിംസ് ഡോക്ടർ

by admin

ഡല്‍ഹി: കൊവിഡ്‌ -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത്​ പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര . എന്നാല്‍, ഇപ്പോള്‍ അതൊരു പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ഥ​​ കാരണം എന്താണെന്ന്​ തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ​

​അണുബാധയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക്​ കോള്‍ഡ്​ ഓക്സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു

കർണാടക: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് ബ്ലാക്ക്​ ഫംഗസ്​ കുറക്കുന്നതിനായി ആന്‍റി ഫംഗസ് മരുന്നായ പോസകോണസോള്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്​ അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്​.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group