തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയിലുണ്ടായ അപകടത്തിലാണ് അടൂര്‍ സ്വദേശികളായ സന്ദീപ്, അമൻ എന്നിവര്‍ക്ക് ജീവൻ നഷ്ടപ്പെട്ടത്.അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ റിയാസ് എന്നയാളുടെ നില ഗുരുതരമാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാര്‍ ആണ് ഇവര്‍. കേരളത്തില്‍ നിന്ന് തിരികെ പോകുമ്ബോഴാണ് അപകടം ഉണ്ടായത്.
ഒക്ടോബര്‍ 13, വെളളിയാഴ്ച: രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ!വായിക്കാം
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ.PVR INOX, Cinepolis, Miraj, Citypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4,000-ലധികം സ്‌ക്രീനുകളിലാണ് കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാൻ അവസരം ഒരുക്കുന്നത്. മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.’ഈ വര്‍ഷം ബോക്സ് ഓഫീസില്‍ ഒന്നിലധികം സിനിമകളാണ് അവിശ്വസനീയമായ വിജയം ആഘോഷിച്ചത്. ഈ വിജയത്തിന് സംഭാവന നല്‍കിയ എല്ലാ സിനിമാ പ്രേക്ഷകര്‍ക്കും ഹൃദയംഗമമായ നന്ദി.
ഈ പ്രത്യേക ദിവസത്തില്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വാദിക്കാനായി ഒരുമിച്ച് കൊണ്ടുവരാം’ അസോസിയേഷൻ എക്‌സില്‍ പറഞ്ഞു.ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ‘ആവേശകരമായ’ ഓഫറുകള്‍ ഉണ്ടാകുമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ സിനിമാശാലകളുടെ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാൻഡിലുകളും പരിശോധിക്കണമെന്നും മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്‌സില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദേശീയ ചലച്ചിത്ര ദിനത്തിലും ടിക്കറ്റ് നിരക്ക് കുറച്ചത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. IMAX, 4DX അല്ലെങ്കില്‍ റീക്ലൈനര്‍ സീറ്റുകള്‍ പോലുള്ള പ്രീമിയം സീറ്റിംഗിന് കുറഞ്ഞ നിരക്ക് ബാധകമല്ല. കഴിഞ്ഞ വര്‍ഷം സിനിമ ടിക്കറ്റ് നിരക്ക് സംബന്ധിച്ച സംസ്ഥാന നിയന്ത്രണങ്ങള്‍ കാരണം തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓഫര്‍ ബാധകമായിരുന്നില്ല.