ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് പാസ് വിതരണം വീണ്ടും തുടങ്ങി. നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍ക്ക് പാസ് നിര്‍ത്തിയത് വന്‍തിരിച്ചടിയായിരുന്നു.എന്നാൽ, റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം.
കേരളം നല്‍കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞിരുന്നു .മറ്റു സംസ്ഥാനങ്ങളുടെ പാസ് മാത്രം കൊണ്ട് കാര്യമില്ല. ഇതിലെ പ്രായോഗിക പ്രശ്നങ്ങള്‍ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു . അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നു പാസില്ലാതെ വരുന്നവരെ കടത്തിവിടുമെന്നും എന്നാൽ ക്വാറന്റീൻ ചെയ്യുമെന്നും തിരുവനന്തപുരം കലക്ടർ വ്യക്തമാക്കി.
