Home Featured ബെംഗളൂരു:സ്കൂളിലേക്കു പോകുന്നതിനിടെ ഹൃദയാഘാതം;പതിമുന്നൂ വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു:സ്കൂളിലേക്കു പോകുന്നതിനിടെ ഹൃദയാഘാതം;പതിമുന്നൂ വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു:സ്കൂളിലേക്കു പോകുന്നതിനിടെ പതിമുന്നൂ വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. കര്‍‌ണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം.മുഡിഗെരെ സ്വദേശിനിയും ദാരദഹള്ളി പ്രൈമറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സൃഷ്ടിയാണു മരിച്ചത്.വഴിയില്‍ തളര്‍ന്നുവീണ സൃഷ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഗോപി സുന്ദര്‍ പറ്റിച്ചു’ ; ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ചിത്രമടക്കം പങ്കുവച്ച്‌ രംഗത്ത് എത്തി

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ഗായകന്‍ ഇമ്രാന്‍ ഖാന്‍ രംഗത്ത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ഇമ്രാന്‍ കയ്യടി നേടുന്നത്. പാട്ടുകൊണ്ട് കേള്‍വിക്കാരുടെ മനസില്‍ ഇടം നേടിയ ഗായകന്‍. ജീവിത പ്രാരാബ്ധങ്ങളില്‍ വലഞ്ഞു പോയ സമയത്ത് ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തിയിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അന്ന് ഇമ്രാന് തന്റെ സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്നും ഗോപി സുന്ദര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വാക്ക് ഗോപി സുന്ദര്‍ പാലിച്ചിട്ടില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചായിരുന്നു ഇമ്രാന്റെ രൂക്ഷ പ്രതികരണം. ഇയാളെ കാണ്മാനില്ല ഇയാള്‍ ഇറക്കുന്ന അടുത്ത സിനിമയില്‍ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകള്‍ പലതും ചെയ്തു അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല. എവിടെടാ മുത്തേ നീ ഒന്ന് കാണാന്‍ കൊതിയാകുന്നു”വിശദമായി തന്നെ ആ കമന്റിന് ഇമ്രാന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അതൊന്നും അല്ല മുത്തേ സത്യം എന്തെന്നാല്‍ ആ ഷോയില്‍ അദ്ദേഹം പറഞ്ഞത് ലോക്കഡോണ്‍ സമയത്ത് ആയിരുന്നു ആ ഷോ നടന്നത് അദ്ദേഹം ആ ഷോയില്‍ വ്യക്തമായി പറയുന്നു ഈ ലോക്ക് ഒക്കെ കഴിയുന്നു ആ സമയം ഇമ്രാന്‍ എന്റെ അടുത്ത സിനിമയില്‍ പാടുമെന്ന് അതിനു ശേഷം അടുത്ത ആഴ്ച അയാള്‍ എന്നെ കാണാന്‍ വരുന്നു.

എന്നോട് പറയുന്നു ഇമ്രാന്‍ അന്ന് ഷോയില്‍ വെച്ച പറഞ്ഞു ഇമ്രാന്‍ കൊണ്ട് ഞാന്‍ പഠിക്കും എന്ന് ഞാന്‍ ഒരു സോങ് ചെയ്തു പക്ഷെ അത് സിനിമ അല്ല എന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ സോങ് ആണ് എന്ന്. എന്നിട്ട് ആ വന്നതിന്റെ ഒരു വീഡിയോ അദ്ദേഹം ചെയ്തു ആ വിഡിയോയില്‍ തന്നെ പറയുന്നുണ്ട് ഇമ്രാനെ കൊണ്ട് അന്ന് ഞാന്‍ ഒരു സോങ് പാടിക്കുമെന്ന് പറയുന്നു ആ സോങ് ഇതാണ് എന്ന് എന്നിട്ട് എന്നെ പഠിപ്പിച്ചു. സത്യം തന്നെ. പക്ഷെ ആ ഷോയില്‍ പറഞ്ഞത് ഈ ലോക്ക് ഒകെ കഴിഞ്ഞാല്‍ ഇമ്രാന്‍ എന്റെ അടുത്ത സിനിമയില്‍ പാടും എന്നാണ്. ചോര്‍ കഴിക്കുന്ന ഏതൊരു മനുഷ്യന് മനസ്സിലാകും അങ്ങേര് വെറും പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മാത്രം ചെയ്തതാ അത് അങ്ങനെ എന്നെ കൊണ്ട് അങ്ങേരുടെ യൂട്യൂബ് ചാനലില്‍ ഒരു സോങ് ചെയ്തു. ആ സോങ് കഴിഞ്ഞു അങ്ങേര്‍ക്കു കുറെ സബ്‌സ്‌ക്രൈബ്ര്‍സ് ഉണ്ടായി ഇത് പകല്‍ പോലെ സത്യം” എന്നും ഇമ്രാന്‍ വിശദമാക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group