രാജ്യത്തെ ഐടി മേഖലയുടെ പ്രധാന കേന്ദ്രമായ ബെംഗളുരുവില്‍ ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നു. അടുത്തിടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.ലക്ഷം രൂപയിലേറെ ശമ്ബളം കിട്ടിയാലും ഉയര്‍ന്ന വാടകയും ജീവിതച്ചെലവും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ടെക്കികളുടെ പരാതി.സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ ഒരാള്‍ കഴിഞ്ഞദിവസം സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. തന്റെ ശമ്ബള വര്‍ദ്ധനവ് വീട്ടുടമസ്ഥന്റെ വാടക വര്‍ദ്ധനവിനൊപ്പം എത്തുന്നില്ലെന്നാണ് ഇയാള്‍ ചൂണ്ടിക്കാട്ടുന്നത്.
എനിക്ക് ലഭിച്ച ശമ്ബള വര്‍ദ്ധനവ് 7.5% ആയിരുന്നു. അതേസമയം വീട്ടുടമസ്ഥന്‍ വാടക 10% വര്‍ദ്ധിപ്പിച്ചു. ഇത് തുടര്‍ന്നാല്‍, ഒരു ദിവസം എന്റെ ശമ്ബളത്തേക്കാള്‍ കൂടുതലാകും വാടകയെന്ന് ടെക്കി പറഞ്ഞു. പ്രതികരണവുമായെത്തിയ ബെംഗളൂരുവിലെ യുവ പ്രൊഫഷണലുകള്‍ പോസ്റ്റില്‍ പറയുന്നത് ശരിയാണെന്ന് വിലയിരുത്തി.ബെഗളുരുവിലെയും ഹൈദരാബാദിലെയും മിക്ക ഐടി ജീവനക്കാരുടെയും കാര്യത്തില്‍ ഇത് ശരിയാണ്. ഞങ്ങളുടെ ശമ്ബളത്തിന്റെ പകുതി വാടക നല്‍കുന്നതിനും ബാക്കി പകുതി നികുതി അടയ്ക്കുന്നതിനുമാണ് പോകുന്നതെന്ന് ഒരാള്‍ പറഞ്ഞു.
ഐടി മേഖലയുടെ കുതിപ്പ് കാരണം വാടക വീടുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യകതയുള്ള പ്രദേശമാണ് ബെംഗളുരു. ഓരോ വര്‍ഷവും വാടക കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ശമ്ബള വര്‍ദ്ധനവ് ലഭിക്കുന്നില്ല. നാലും അഞ്ചും ആളുകളുള്ള മുറിയില്‍ പിജി ആയി താമസിച്ച് ചെലവ് ചുരുക്കുകയാണ് പലരുമെന്നാണ് റിപ്പോര്‍ട്ട്.
യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓര്‍ഡര്‍ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
പലതരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല.കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍.
ഇത് കണ്ട മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാൻസ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്ബോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാർ. വില്‍പ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാർ കാർഡ്,പാൻ കാർഡ്,പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി.
കരാർ പ്രകാരം റഫീഖ് 25000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിള്‍ പേ വഴിയും അയച്ചു നല്‍കി. പിന്നാലെ ഓർഡർ ചെയ്ത പശുക്കളെ വാഹനത്തില്‍ കയറ്റുന്ന വീഡിയോ റഫീക്കിന്റെ ഫോണിലേക്ക് എത്തി. മൂന്നുദിവസത്തിനുള്ളില്‍ പശുക്കള്‍ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പശുക്കളുടെ പൊടി പോലുമില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് റഫീഖ് മനസ്സിലാക്കിയത്.ഫോണ്‍ നമ്ബർ മാറ്റിയെങ്കിലും മറ്റൊരു ഫോണ്‍ നമ്ബറില്‍ യൂട്യൂബ് വഴിയുള്ള പശു കച്ചവട തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. അഷ്റഫിന്റെ പരാതിയില്‍ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.