Home Featured ടെക്കി അതുല്‍ സുഭാഷിൻ്റെ ആത്മഹത്യ; ഭാര്യക്കും ബന്ധുക്കള്‍ക്കും ജാമ്യം

ടെക്കി അതുല്‍ സുഭാഷിൻ്റെ ആത്മഹത്യ; ഭാര്യക്കും ബന്ധുക്കള്‍ക്കും ജാമ്യം

by admin

ബെംഗളൂരു: ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യക്കും, ഭാര്യാമാതാവിനും ഭാര്യ സഹോദരനും ജാമ്യം.അതുല്‍ സുഭാഷുമായി വേർപിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതി ജാമ്യം അനുവദിച്ചത്.മൂന്നേകൊല്ലല്‍ സ്വദേശി അതുല്‍ സുഭാഷിനെ കഴിഞ്ഞ ഡിസംബറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച്‌ ‘നീതി വൈകി’ എന്ന തലക്കെട്ടോടെ ഒരു കുറിപ്പെഴുതിവെച്ചായിരുന്നു അതുലിൻ്റെ ആത്മഹത്യ.

തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകള്‍ക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയില്‍ ‘നീതി വൈകി’ എന്ന് പ്ലാക്കാർഡില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വൻതോതിലാണ് പ്രചരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group