Home Featured ബംഗളൂരു: ബി.ജെ.പിയിലേക്കില്ല -സുമലത എം.പി

ബംഗളൂരു: ബി.ജെ.പിയിലേക്കില്ല -സുമലത എം.പി

ബംഗളൂരു: ബി.ജെ.പിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് മാണ്ഡ്യയിലെ സ്വതന്ത്ര എം.പി. സുമലത അംബരീഷ്.2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.അടുത്തിടെ മാണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സുമലതയുടെ വിശദീകരണം.

സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ താനും ആ പാര്‍ട്ടിയിലേക്ക് പോകുമെന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടെന്ന് സുമലത പറഞ്ഞു.ഭാവിപരിപാടി തീരുമാനിക്കാന്‍ അനുയായികളുടെ പ്രതികരണം തേടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാനുള്ള ശക്തി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും സുമലത പറഞ്ഞു

എനിക്ക് വസ്ത്രങ്ങളോട് അലര്‍ജിയാണ്, അതുകൊണ്ടാണ് ഞാന്‍ നഗ്നയാകുന്നത്’: തെളിവ് സഹിതം കാണിച്ച്‌ ഉര്‍ഫി

ബിഗ് ബോസ് ഒടിടി ഫെയിം ഉര്‍ഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.ആരാധകരെയും സോഷ്യല്‍ മീഡിയയെയും അമ്ബരപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഉര്‍ഫി ധരിക്കാറ്.പലപ്പോഴും ഇത് വിവാദമായിട്ടുമുണ്ട്. എന്നാല്‍, താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച്‌ ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ.

ഇതില്‍ ആദ്യം താരം തന്‍റെ കാലുകള്‍ കാണിക്കുന്നു. ഉര്‍ഫിയുടെ കാലുകളില്‍ തടിച്ച്‌ പൊങ്ങിയ നിലയില്‍ കുമിളകള്‍ പോലെ കാണപ്പെട്ടു.താന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ തണുപ്പുകാല കമ്ബിളി വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് ഇത് വന്നത് എന്ന് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. തണുപ്പുകാലത്ത് ആര്‍ക്കെങ്കിലും ഈ അലര്‍ജി ഉണ്ടാകുമോ? എന്ന് ഉര്‍ഫി ചോദിക്കുന്നു.’എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ്.

‘ഞാന്‍ വസ്ത്രം കുറച്ച്‌ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്.ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാന്‍ ഇഷ്ടപ്പെടുന്നത്’ – ഉര്‍ഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group