കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്ത സില്‍ഫാ. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
ട്രെയിനിലെ മിഡില്‍ ബര്‍ത്ത് പൊട്ടിവീണു; യുവതിക്ക് പരിക്ക്
ട്രെയിനിലെ മിഡില്‍ ബർത്ത് വീണ് യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രല്‍-പാലക്കാട് എക്സ്പ്രസിലാണ് സംഭവം.ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യയുടെ തലയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ സൂര്യയെ സേലത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം മിഡില്‍ബർത്തില്‍ കിടന്നിരുന്നയാള്‍ താഴേക്കിറങ്ങി.
ഇതോടെ ബർത്ത് അതേ സൈഡില്‍ തന്നെ താഴത്തെ ബർത്തില്‍ കിടക്കുകയായിരുന്ന സൂര്യയുടെമേല്‍ പതിക്കുകയായിരുന്നു. അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിവേയുടെ വിശദീകരണം.കഴിഞ്ഞ ഒരുവർഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
കഴിഞ്ഞവർഷം ജൂണ്‍ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസില്‍ മിഡില്‍ബർത്തിന്റെ കൊളുത്തൂരിവീണ് തലയ്ക്ക് പരിക്കേറ്റ് ലോവർബർത്തില്‍ കിടന്നിരുന്ന മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലില്‍നിന്ന് കോയമ്ബത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡില്‍ബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.