Home തിരഞ്ഞെടുത്ത വാർത്തകൾ വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു; ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ വിടവാങ്ങി; രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ നിലവിളിയില്‍

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു; ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ വിടവാങ്ങി; രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ നിലവിളിയില്‍

by ടാർസ്യുസ്

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോണ്‍ സുഭാഷ് മാർഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് മരിച്ച പ്രിയങ്ക സാഹോ.സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ശനിയാഴ്ച വൈകീട്ട് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ചതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദ സഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി.പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച്‌ ആംബുലൻസില്‍ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ബെംഗളൂരുവില്‍ വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാൻ ഇവർ വർക്കലയിലെത്തിയത്.ശനിയാഴ്ച വൈകീട്ട് കടലില്‍ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവില്‍ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർഥിനിയാണ് മരിച്ച പ്രിയങ്ക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group