Home Featured ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്നു: മകൻ അറസ്റ്റിൽ.

ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്നു: മകൻ അറസ്റ്റിൽ.

by admin

മൈസൂരു : ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്ന മകൻ അറസ്റ്റിൽ. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകൻ പാണ്ഡുവിനെ (27) പോലീസ് ശനിയാഴ്ച് അറസ്റ്റുചെയ്തു.അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്‌തതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 26-ന് അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചു.

പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കുമാറ്റി.പോസ്റ്റ്മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകിൽനിന്ന് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. തുടർന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ പാണ്ഡു കുറ്റം സമ്മതിച്ചു.ഡിസംബർ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.

സല്യൂട്ട് നല്‍കുമ്ബോള്‍ പ്രധാനമന്ത്രി എഴുന്നേറ്റില്ല’; മൻമോഹൻ സിങിനെ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. മൻമോഹൻ സിങിനെക്കാളും കൂടുതല്‍ പ്രാധാന്യം ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെയും വിലമതിച്ചില്ല എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകളുടെ പ്രക്ഷേപണം ദുരദർശനില്‍ മാത്രമാക്കി എന്നാണ് പവൻ ഖേര ആരോപിക്കുന്നത്. കുടുംബാംഗങ്ങളെക്കാള്‍ കൂടുതല്‍ മോദി, അമിത് ഷാ എന്നിവരെയാണ് ടിവിയില്‍ കാണിച്ചത്. സിങിന്റെ കുടുംബത്തിന് നല്‍കിയത് വെറും മൂന്ന് കസേര മാത്രമാണ്.

അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്നും ദേശീയ പതാക കൈമാറുമ്ബോഴും സല്യൂട്ട് നല്‍കുമ്ബോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല എന്നും പവൻ ഖേര ആരോപിച്ചു.നേരത്തെ മൻമോഹൻ സിങിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിലാണ് നടക്കുന്നത് എന്നും സ്മാരകത്തിനായി പ്രത്യേക സ്ഥലം ഇതിനായി അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ശേഷം വിവാദം കനത്തതോടെ ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷം സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന മുൻ യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാന മന്ത്രിമാർ ഉള്‍പ്പടെയുള്ളവർ മരിച്ചാല്‍ പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഉയർത്തിയാണ് കേന്ദ്രം കോണ്‍ഗ്രസിൻ്റെ വാദത്തെ പ്രതിരോധിച്ചത്. രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group