ദില്ലി: ബുധനാഴ്ച ബെംഗളുരു നഗരത്തെ ഞെട്ടിച്ച ആ വൻ ശബ്ദം വ്യോമസേന വിമാനത്തിന്റെ പരീക്ഷണ പറക്കലിന്റേതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതി ഭയങ്കരമായ കാതടിപ്പിക്കുന്ന ഒരു ശബ്ദം ബെംഗളുരുവിന്റെ പലയിടങ്ങളിലും കേട്ടതോടെ ഭൂമികുലുക്കമാണെന്നു പ്രദേശവാസികൾ പരിഭ്രാന്തരായി , സോഷ്യൽ മീഡിയകളിൽ വിഷയം പടരുകയും ചെയ്തു . പെട്ടെന്ന് തന്നെ കർണാടക ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ വിശദീകരണവുമായി രംഗത്ത് വന്നു ഭൂകമ്പ മാപിനിയിൽ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമുള്ള വാർത്ത വന്നതോട് കൂടി രംഗം ശാന്തമായി .
പക്ഷെ ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? എന്നായി സോഷ്യൽ മീഡിയയുടെ അടുത്ത ചോദ്യം അപ്പോളേക്കും പ്രധിരോധ വകുപ്പ് ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ വിശദീകരണവുമായി വന്നു .
“ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സൂപ്പർ സോണിക് സ്വഭാവമുള്ള വിമാനത്തിൽ നിന്നാണ് നഗരത്തെ ഞെട്ടിച്ച ശബ്ദമുണ്ടായത്. നഗരത്തിന് പുറത്ത് അനുമതിയുള്ള ഇടത്താണ് വിമാനം പരീക്ഷണ പറക്കൽ നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.”
- ബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/