വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത്. അതോടെ എട്ട് മണിക്കൂറിനുള്ളിൽ എറണാകുളത്തിന് നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും എന്നാം എന്നായി. ആയിരക്കണക്കിന് മലയാളികൾക്ക്, പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകൾക്കും കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും പുതിയ വന്ദേഭാരത് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. കാരണം ടിക്കറ്റുകൾ കിട്ടാനില്ല. ഡിസംബർ 1 വരെ കേരളത്തിൽ എവിടെ നിന്ന് ബുക്ക് ചെയ്താലും വന്ദേഭാരത് ടിക്കറ്റുകൾ വെയ്റ്റിങ്ങ് ലിസ്റ്റിലാണ്.കോയമ്പത്തൂരിൽ നിന്നും ടിക്കറ്റ്.എറണാകുളത്ത് നിന്നും ടിക്കറ്റ് കിട്ടില്ലെങ്കിലും കോയമ്പത്തൂരിലെത്തിയാൽ ഈസിയായി ബാംഗ്ലൂരിലേക്ക് ടിക്കറ്റ് കിട്ടും.
ടിക്കറ്റ് ക്വാട്ടയിൽ ഉണ്ടായ കുറവാണ് ഈ പ്രശ്നത്തിന് കാരണം. സാധാരണഗതിയിൽ ട്രെയിൻ എവിടെ നിന്നാണോ യാത്ര ആരംഭിക്കുന്നത് അവിടെയായിരിക്കും ഏറ്റവും കൂടുതൽ ടിക്കറ്റ് ക്വാട്ട ലഭിക്കുക. എന്നാൽ എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ഇത് ആകെ താളം തെറ്റി. അതോടെ വലിയ പരാതികളാണ് യാത്രക്കാർ ഉയർത്തിയത്.