ബെംഗളൂരു : റംസാൻ മാസത്തിൽ ഉർദു മീഡിയം സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി കർണാടക സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ഉർദു മീഡിയം സ്കൂളുകൾ റംസാനിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12.45 വരെയാകും പ്രവർത്തിക്കുക. വ്രതമെടുക്കുന്ന കുട്ടികളുടെ സൗകര്യം കണക്കിലെടുത്താണിത്. നിലവിൽ സ്കൂൾ സമയം രാവിലെ 10 മുതൽ വൈകീട്ട് 4.20 വരെയാണ്. ഈ മാസം മൂന്നാം വാരം റംസാ൯ വ്രതം ആരംഭിക്കും.സർക്കാർ നടപടി പ്രീണനരാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ഹിന്ദുക്കളുടെ ആഘോഷങ്ങൾക്കും സർക്കാർ ഇത്തരം മാറ്റങ്ങൾ നടപ്പാക്കുമോയെന്ന് നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി ചോദിച്ചു. എന്നാൽ, ആരോപണം ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിഷേധിച്ചു.
റംസാൻ: ഉർദു മീഡിയം സ്‌കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി
previous post