കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നിലവില്‍ നാളെ മുതല്‍ ഫെബ്രുവരി 15 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂര്‍ എക്സ്പ്രസ്, കണ്ണൂര്‍-ചെറുവത്തൂര്‍ എക്സ്പ്രസ്, ചെറുവത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ എന്നീ തീവണ്ടികളാണ് നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്.