Home Featured വിമാനക്കമ്ബനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനു വ്യവസ്ഥ

വിമാനക്കമ്ബനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനു വ്യവസ്ഥ

by admin

ന്യൂഡല്‍ഹി: യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാല്‍ യാത്ര തടസ്സപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിന്‍റെ 75 % തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് മൂന്ന് വിഭാഗങ്ങളിലായി തുക തിരികെ നല്‍കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) നിര്‍ദേശം പുറപ്പെടുവിച്ചത്.

വിമാനങ്ങള്‍ റദ്ദാക്കല്‍, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാല്‍ വിമാനക്കമ്ബനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റിക്വയ്ര്‍മെന്റിലാണ് ഡിജിസിഎ ഭേദഗതി വരുത്തിയത്. ഫെബ്രുവരി 15 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. വിമാന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

വിദേശ യാത്രകള്‍ക്ക് 1,500 കിലോമീറ്ററോ അതില്‍ താഴെയോ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500- 3,500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്കിന്‍റെ 50% ലഭിക്കും. 3,500 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ ടിക്കറ്റിന്‍റെ 75% ലഭിക്കും.

തമിഴ്‌നാട്ടില്‍ ഗുട്കയും പാന്‍മസാലയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുകൊണ്ട് 2018-ല്‍ ഭക്ഷ്യ സുരക്ഷാകമ്മിഷണര്‍ പുറത്തിറക്കിയ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഗുട്ക ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ആക്‌ട്, FSSA) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കല്‍ നടപടി.

ജസ്റ്റിസുമാരായ ആര്‍. സുബ്രഹ്‌മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. അടിയന്തരസാഹചര്യങ്ങളില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്താനുള്ള പരിമിത അധികാരം മാത്രമാണ് പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്‌എസ്‌എസ്‌എ എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കാവുന്ന തരത്തില്‍ കമ്മിഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാല്‍ 2018-ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20-ന് പുറത്തിറക്കിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

എഫ്‌എസ്‌എസ് നിയമപ്രകാരം 2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും തമിഴ്‌നാട്ടില്‍ നിരോധിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സമാനമായ ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group