ബെംഗളൂരു: ഡീസൽ ബസുകളെ അപേക്ഷിച്ചു യാത്രക്കാർക്കു പ്രിയം ഒച്ചയും കുലുക്കവും കുറഞ്ഞ പരിസ്ഥിതി സൗഹാർദ ഇലക്ട്രിക് ബസുകളോട്. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സ്ഥിരമായി ഇ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും ഓരോ മാസവും കൂടുകയാണ്. ടുമോക്ക് ആപ് ഉപയോഗിച്ച് ഡിജിറ്റൽ പാസ് ആരംഭിച്ചതും പുതുതലമുറ ഇ ബസുകളെ നഗരവാസികൾക്കിടയിൽ ജനകീയമാക്കി.
കഴിഞ്ഞ വർഷം ഡിസംബർ 27നാ ണ് നഗരത്തിൽ ആദ്യമായി 40 ഇലക്ട്രിക് മിനി ബസുകൾ സർവീസ് ആരംഭിച്ചത്. കൂടാതെ ഈ വർഷം ഓഗസ്റ്റ് 15ന് 75 വലിയ ഇലക്ട്രിക് ബസുകളുടെ സർവീസും ആരംഭിച്ചു. ആദ്യം മെട്രോ ഫീഡർ സർവീസുകളായി ഓടിയ ബസുകൾ പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. 100 ഇലക്ട്രിക് ബസുകൾ കൂടി ഈ വർഷം ബിഎംടിസിക്കു ലഭിക്കും. സാധാരണ നോൺ എസി ബസിന്റെ ടിക്കറ്റ് നിരക്ക് തന്നെയാ ണ് ഇലക്ട്രിക് ബസുകൾക്കും ഈടാക്കുന്നത്.
ബിഎംടിസി ഇലക്ട്രിക് ബസുകൾ:•എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ് ജെബിഎം കമ്പനിയുടെ 9 മീറ്റർ നീളമുള്ള മിനി നോൺ എസി ബസിൽ 33 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ജിപിഎസ്, സിസിടിവി, എൽഇഡിഡി സ്പ്ലേ ബോർഡുകൾ, പാനിക് ബട്ടൺ, മൊബൈൽ ചാർജിങ് പോയിന്റ് എന്നീ സൗകര്യങ്ങളുണ്ട്.
•അശോക് ലേയ്ലൻഡ്- സ്വിച്ച് മൊബിലിറ്റിയുടെ 12 മീറ്റർ നീളമുള്ള ബസിൽ 40 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ഭിന്ന ശേഷിക്കാർക്ക് വിൽ ചെയർ കയറ്റുന്നതിന് പ്രത്യേക വാതിൽ സൗകര്യം.
ചാർജിങ് സ്റ്റേഷനുകൾ ഇനിയും വേണം:ബിഎംടിസി ഡിപ്പോകളിൽ ഇ- ചാർജിങ് സ്റ്റേഷനുകളില്ലാത്തത് കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് തുടങ്ങുന്നതിന് തിരിച്ചടിയാകുന്നു. നിലവിൽ മജസ്റ്റിക്, യെലഹങ്ക, കെആർ പുരം, യശ്വന്ത്പുര, കെങ്കേരി, പുട്ടനഹള്ളി ഡിപ്പോ കളിലാണ് ചാർജിങ് സൗകര്യമുള്ളത്. ഒരു ബസ് ഫുൾ ചാർജാകാൻ 45-60 മിനിറ്റ് സമയമെടുക്കും. സ്ഥല സൗകര്യമില്ലായും കൂടുതൽ ഡിപ്പോകളിൽ ചാർജിങ് സ്റ്റേഷൻ ആരംഭിക്കുന്നതിന് തടസ്സമാകു ന്നുണ്ട്.
13കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് കര്‍ണാടക ഹൈകോടതി അനുമതി
ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ 13 വയസ്സുകാരിയുടെ 25 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം നീക്കാന്‍ കര്‍ണാടക ഹൈകോടതി അനുമതി നല്‍കി.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും പെണ്‍കുട്ടി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിട്ടു. നടപടി സ്വീകരിക്കാന്‍ ബംഗളൂരുവിലെ വാണിവിലാസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.
അതേസമയം, ഗര്‍ഭച്ഛിദ്രം പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ അന്തിമതീരുമാനം ഡോക്ടര്‍ക്ക് സ്വീകരിക്കാം. ഭ്രൂണത്തിന്‍റെ സാമ്ബിള്‍ ഡി.എന്‍.എ പരിശോധനക്ക് അയക്കണം. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും പൊലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തണം. തുടര്‍ചികിത്സക്കും ഈ സൗകര്യം ലഭ്യമാക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടക്കുകയാണ്.