Home Featured ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

by കൊസ്‌തേപ്പ്

യാത്രക്കിടെ വിമാന യാത്രക്കാരുടെ തമ്മിൽ തല്ല് വീഡിയോ വൈറലായി. ആകാശത്തുവെച്ചാണ് യാത്രക്കാർ തമ്മിൽ തല്ലിയത്. തായ് സ്‌മൈൽ എയർവേയ്‌സ് ഫ്ലൈറ്റിലായിരുന്നു സംഭവം. സംഭവം യാത്രക്കാരിലെ ചിലർ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും തർക്കം അടിയിലെത്തി. അടിയിൽ ഒരാളുടെ കണ്ണട തെറിച്ചുപോകുന്നതും വീഡിയോയിൽ വ്യക്തം. വഴക്ക് നിർത്താൻ സഹയാത്രികരും ക്യാബിൻ ക്രൂവും ആവശ്യപ്പെടുന്നത് കേൾക്കാം. ഇതുവരെ തായ് സ്‌മൈൽ എയർവേയ്‌സ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കുറ്റവാളികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരമില്ല. എന്തിനാണ് ഇവർ അടികൂടിയെന്നതും വ്യക്തമല്ല. 

മുന്‍കാമുകനെ കൊല്ലാന്‍ ‘മിക്സിയില്‍ ബോംബ് ;യുവതിയും സുഹൃത്തും അറസ്റ്റില്‍

ബംഗളുരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും ഇവരുടെ സുഹൃത്തും അറസ്റ്റില്‍.കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈപകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച്‌ യുവതി മുന്‍കാമുകന്റെ വീട്ടിലേക്കു പാഴ്സല്‍ അയക്കുകയായിരുന്നു.

സംഭവത്തില്‍ സാരമായി പരിക്കേറ്റ കുറിയര്‍ സ്ഥാപന ഉടമ ശശികുമാര്‍ ചികിത്സയിലാണ്. മേല്‍വിലാസക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു പ്രണയബന്ധത്തിലെ താളപ്പിഴ പൊലീസ് മനസിലാക്കിത്. പിറകെ യുവതിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം തുറന്നുപറയുകയായിരുന്നു. ഫൊറന്‍സിക് പരിശോധന ഫലം കിട്ടിയതിനുശേഷമേ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടൂവെന്ന് ഹാസന്‍ എസ്.പി അറിയിച്ചു.മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച അന്വേഷണമാണു പുരോഗമിക്കുന്നത്. ‌

You may also like

error: Content is protected !!
Join Our WhatsApp Group