Home തിരഞ്ഞെടുത്ത വാർത്തകൾ ഭര്‍ത്താവിന് പങ്കില്ല; കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന്

ഭര്‍ത്താവിന് പങ്കില്ല; കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍.യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാനുള്ള നീക്കത്തില്‍ ഭർത്താവ് നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കേസില്‍ പ്രതിചേർക്കാതെ വിട്ടയച്ചു.ദുബായില്‍ നിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തില്‍ എത്തിച്ച കണ്ണൂർ സ്വദേശി പ്രിയങ്കയെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയത്.

സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തില്‍ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. ഒടുവില്‍ പുളിക്കലില്‍ വച്ച്‌ പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചു. എന്നാല്‍, പ്രതികളെയും പ്രിയങ്കയെയും ചോദ്യം ചെയ്‌തതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് നടന്നതെന്ന് വ്യക്തമായി.സ്വർണവുമായെത്തിയ പ്രിയങ്കെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നത്. പ്രിയങ്കയ്‌ക്കും ഇതില്‍ പങ്കുണ്ട്. പ്രിയങ്കയുടെ ഭർത്താവും ഇതേ കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group