Home Featured ബെംഗളൂരു സൗത്തിൽ വെച്ച് പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസിൽ തീപ്പിടുത്തം

ബെംഗളൂരു സൗത്തിൽ വെച്ച് പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസിൽ തീപ്പിടുത്തം

by admin

ബെംഗളൂരു : മൈസൂരുവിൽ നിന്ന് രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് പോകുകയായിരുന്ന പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസിൽ തീപ്പിടുത്തം. ബെംഗളൂരു സൗത്തിൽ വെച്ചാണ് ട്രെയിനിൽ തീപിടുത്തം ഉണ്ടായത്. ട്രെയിനിന്റെ സാങ്കേതിക തകരാർ മൂലമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.രാവിലെ 11:45 ഓടെ ട്രെയിൻ ചന്നപട്ടണ കടക്കുമ്പോൾ തീപിടിത്തം കണ്ടെത്തിയതായി റെയിൽവേ അറിയിച്ചു. എഞ്ചിനിൽ നിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി. അദ്ദേഹം ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും അടിയന്തര പ്രോട്ടോക്കോളുകൾ സ്വീകരിക്കുകയും ചെയ്തത് വലിയ അപകടം ഒഴിവാക്കി.

അഗ്നിശമന സേനയും അടിയന്തര സേവന ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി. റെയിൽവേ ജീവനക്കാരുടെ കൂടെ സഹായത്തോടെ ഉടൻതന്നെ ട്രെയിനിലെ തീ അണയ്ക്കാനായി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭാര്യയുടെ യൂട്യൂബ് ചാനലില്‍ അശ്ലീല കമന്റിട്ടു; ചോദ്യം ചെയ്തതതിന് മുടിക്ക് കുത്തിപ്പിടിച്ച്‌ ക്രൂര മര്‍ദ്ദനം, ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയുടെ യൂട്യൂബ് ചാനലില്‍ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം.നീലേശ്വരം തൈക്കടപ്പുറം സ്വദേശി സുജിതയുടെ പരാതിയില്‍ ഭർത്താവ് രഘുവിനെതിരെ കേസെടുത്ത് പൊലീസ് . കഴിഞ്ഞദിവസം സുജിതയെ വീട്ടില്‍ വെച്ചാണ് ഭർത്താവ് മർദ്ദിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ ഭർത്താവ് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. മർദ്ദന ദൃശ്യങ്ങള്‍ സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കമന്റ് ഇട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ മുടിക്ക് കുത്തിപ്പിടിച്ച്‌ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുവൈത്തില്‍ ജോലിക്കാരനാണ് രഘു.

ഭർത്താവ് ചെലവിന് നല്‍കാത്തതിനാല്‍ ക്ലിനിക്കിലും ഫ്രൂട്സ് കടയിലും സുജിത ജോലിക്ക് നിന്നിരുന്നുവെങ്കിലും ഡിസ്ക്കിന് തകരാറുണ്ടായതിനെ തുടർന്ന് അധികനേരം നിന്നോ ഇരുന്നോ ജോലി ചെയ്യാൻ കഴിയാതെ വന്നു.തുടർന്നാണ് യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയ രീതിയിലുള്ള വരുമാനം കണ്ടെത്താൻ തുടങ്ങിയത്. വീഡിയോയ്ക്ക് താഴെ സ്ഥിരമായി അശ്ലീല കമന്റ് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഭർത്താവിന്റെ നടപടി യുവതി ചോദ്യം ചെയ്തത്. അപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. നേരത്തേയും നിരവധി തവണ ഭർത്താവ് മർദിച്ചതായി യുവതി പറഞ്ഞു. 2023ല്‍ ഗാർഹിക പീഡനത്തിന് യുവതി കേസ് ഫയല്‍ ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group