Home Featured ഞാൻ ട്രംപിന്റെ മകളാണ്, കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ഒരുമിച്ചായിരുന്നു’; പാകിസ്ഥാനി യുവതി

ഞാൻ ട്രംപിന്റെ മകളാണ്, കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ഒരുമിച്ചായിരുന്നു’; പാകിസ്ഥാനി യുവതി

by admin

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപ് തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനി യുവതിയുടെ വീഡിയോ വൈറലാകുന്നു.താൻ മുസ്ലീമാണ്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണെങ്കിലും ട്രംപ് ആണ് തന്റെ പിതാവെന്ന് അവർ പറയുന്നു. പത്രസമ്മേളനത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.ഹിന്ദിയിലും ഉറുദുവിലുമാണ് അവർ സംസാരിച്ചത്. കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ട്രംപിന്റെ വീട്ടിലായിരുന്നു. ട്രംപിന്റെ ഭാര്യയായ മെലാനിയ ട്രംപ് മോശമായി പെരുമാറിയതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് അമ്മയെയും കൂട്ടി മടങ്ങിയതെന്നും യുവതി പറയുന്നു. ഏറെക്കാലം മുമ്ബ് പുറത്തുവന്ന വീഡിയോ ഇപ്പോള്‍ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് വൈറലായത്.

ഡൊണാള്‍ഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായ സമയത്താണ് ഈ വീഡിയോ പുറത്തുവരുന്നത്. അന്നും ഇപ്പോഴും യുവതിയെ പരിഹസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. ‘മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടിയാണെന്ന് തോന്നുന്നു’, ‘ട്രംപ് എന്നെങ്കിലും പാകിസ്ഥാനില്‍ വന്നാല്‍ എല്ലാം പറഞ്ഞ് ശരിയാക്കാം’, ‘ഡൊണാള്‍ഡ് ട്രംപിന്റെ പാകിസ്ഥാനി മുസ്ലിം മകളെ എല്ലാവരും പരിചയപ്പെടൂ’, ‘മാനസികരോഗി’ തുടങ്ങി നിരവധി കമന്റുകള്‍ യുവതിക്കെതിരെ വന്നിട്ടുണ്ട്. എന്നാല്‍, യുവതിയെ അനുകൂലിച്ചുകൊണ്ടും ചിലർ രംഗത്തെത്തി.

സമൂസ കഴിച്ചതില്‍ സിഐഡി അന്വേഷണം; ഹിമാചലില്‍ മുഖ്യമന്ത്രിക്ക് കരുതിയ ഭക്ഷണം നല്‍കിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്

മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്ബിയ സംഭവത്തില്‍ അന്വേഷണത്തിന് സിഐ‍ഡ‍ി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍.മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളുമാണ് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്ബിയത്. ഒക്‌ടോബർ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം.സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാനായി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകള്‍ വാങ്ങിയത്.

എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്ബിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിന്‍റെ വികസനത്തില്‍ അല്ലെന്നുമാണ് ബിജെപി പരിഹസിക്കുന്നത്.

ഈ സംഭവം ഹിമാചല്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെപ്പോലുള്ള ഒരു വിവിഐപിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇത്തരം ഏകോപന പ്രശ്നങ്ങള്‍ കാരണം സർക്കാർ സംവിധാനങ്ങള്‍ക്കും നാണക്കേടായി.

You may also like

error: Content is protected !!
Join Our WhatsApp Group