Home Featured ഒരു രാജ്യം ഒരു മിനിമം കൂലി : രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

ഒരു രാജ്യം ഒരു മിനിമം കൂലി : രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

by admin

രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ തൊഴില്‍ ചട്ടം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്.

മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വര്‍ഷമാണ് മൂന്ന് ലേബര്‍ കോഡുകള്‍ ലോക്‌സഭ പാസാക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ബില്‍, ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിം​ഗ് കണ്ടീഷന്‍സ് കോഡ് ബില്‍ എന്നിവയാണ് അത്.

ജോലി വാഗ്ദാനം ചെയ്ത്‌ കര്‍ണാടക മന്ത്രി യുവതിയെ പീഡിപ്പിച്ചു; വീഡിയോ പുറത്ത്

സ്ഥാപനങ്ങള്‍ക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യുന്നവരുടെ ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടാണ് ബില്ലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്

എന്നാല്‍ ബില്ലില്‍ ചില അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ട്.

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്

300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകള്‍ നിശ്ചയിക്കാനും മുന്‍കൂര്‍ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശം നല്‍കുന്നതാണ് ബില്ല്. നിലവില്‍ 100ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണിത് ബാധകം.

ഈ പരിധിയാണ് നിലവില്‍ 300 ലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. അടുത്തത് കാഷ്വല്‍ ലീവ്. ഒരു സ്ഥാപനത്തിലെ 50 ശതമാനം ജീവനക്കാര്‍ ഒരുമിച്ച്‌ അവധിയെടുത്താല്‍ അത് സ്‌ട്രൈക്കായാണ് കണക്കാക്കുന്നത്. മറ്റൊന്ന് സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശമാണ്. 60 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ജീവനക്കാര്‍ക്ക് സമരം നടത്താന്‍ പാടില്ല.

സോഷ്യല്‍ സെക്യൂരിറ്റി ബില്‍ 2020

അസംഘടിത, ഓണ്‍ലൈന്‍, സ്വയം തൊഴിലുകാര്‍ക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം തൊഴിലാളികള്‍ക്ക് ഡിസബിളിറ്റി ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ പ്രസവ ആനുകൂല്യങ്ങള്‍ എന്നിവയും ബില്ലില്‍ പരാമര്‍ശിക്കുന്നു.

തൊഴില്‍ സുരക്ഷാ കോഡ് ബില്‍ 2020

വനിതാ തൊഴിലാളികള്‍ക്ക് പുരുഷന്മാരുടേത് പോലെ തുല്യമായ വേതനം, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള സൗകര്യം എന്നിവ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി ആക്‌ട് 1979 നൊപ്പം മറ്റ് 13 ആക്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഈ ബില്ലില്‍.

സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനത്ത് ജോലിക്കായി പോയ, 18,000 രൂപ പ്രതിമാസ ശമ്ബളമുള്ള വ്യക്തിയെന്ന നിലയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബില്ലില്‍ നിര്‍വചിക്കുന്നത്.

കരാര്‍ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ ഗ്രാറ്റിവിറ്റി, അവധി സേവന വേതന ആനുകൂല്യങ്ങള്‍ എന്നിവയാണ് ബില്ലിലെ മറ്റ് സുപ്രധാന നിര്‍ദേശങ്ങള്‍.

തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ് ഈ ലേബര്‍ കോഡ്. എന്നാല്‍ തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കിയ ചില അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് ചില പ്രതിസന്ധി സൃഷ്ടിക്കും.

ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ ?

തൊഴിലാളികളില്‍ വരുന്ന അരക്ഷിതാവസ്ഥ


300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകള്‍ നിശ്ചയിക്കാനും മുന്‍കൂര്‍ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശം നല്‍കുന്ന ബില്ല് നിലവില്‍ വന്നാല്‍ തൊഴിലാളി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

പ്രതിഷേധം സംഘടിപ്പിക്കാനുള്ള അവകാശമില്ലായ്മ


ഒരു സ്ഥാപനത്തില്‍ സ്‌ട്രൈക്ക് നടത്തണമെങ്കില്‍ 60 ദിവസം മുമ്ബേ നോട്ടിസ് നല്‍കണം. മാത്രമല്ല, നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വേളയില്‍ സ്‌ട്രൈക്ക് നടത്തുവാനും പാടില്ല. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ഒരു സമരം സംഘടിപ്പിക്കുക വഴി പ്രതിഷേധം അറിയിക്കുക എന്നത് ദുഷ്‌കരമാകും.

ജലം, വൈദ്യുതി, ടെലിഫോണ്‍ അടക്കമുള്ള പൊതുവിതരണ സംവിധാനങ്ങളിലെ തൊഴിലാളികള്‍ക്ക് ആറ് ആഴ്ച മുമ്ബ് നോട്ടിസ് നല്‍കാതെ സമരം നടത്താന്‍ സാധിക്കില്ല. നോട്ടിസ് നല്‍കി 14 ദിവസമാകുന്നതിന് മുമ്ബും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. ഐആര്‍ കോഡ് വരുന്നതോടെ എല്ലാ ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സിനും ഈ നിയമം ബാധകമാകും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group